ലോങ്ങ് ലിവ് ഡെത്ത് (Long Live Death aka Viva la Muerte, 1971, French)
പ്രശസ്ത സ്പാനിഷ്-ഫ്രഞ്ച് എഴുത്തുകാരനായ Fernando Arrabal സംവിധാനം ചെയ്ത ആദ്യ feature film ആയിരുന്നു ലോങ്ങ് ലിവ് ഡെത്ത്. 1936 മുതല്‍ 1939 വരെ നീണ്ടുനിന്ന സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തില്‍ കമ്മ്യൂണിസ്റ്റ് ആണെന്ന സംശയത്താല്‍ പോലീസ് അറസ്റ്റ് ചെയ്ത തന്റെ അച്ഛനെ തേടിയുള്ള ഫാന്‍ഡോ എന്ന പത്തുവയസ്സുകാരന്റെ യാത്രയും മറ്റുമാണ് അത്യന്തം വിചിത്രമായ രീതിയില്‍ അറബല്‍ വെള്ളിത്തിരയില്‍ വരച്ചുകാട്ടിയത്. ഫാന്‍ഡോയുടെ കല്‍പ്പിതലോകത്തിലെ ദൃശ്യങ്ങളും യഥാര്‍ത്ഥലോകത്തെ സംഭവങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്.
ചുരുക്കം ചിലയിടങ്ങളിലെങ്കിലും ഷേക്ക്‌സ്പിയറിന്റെ ഹാംലറ്റുമായി ലോങ്ങ് ലിവ് ഡെത്ത് കഥാഗതിയില്‍ സാദൃശ്യം പുലര്‍ത്തുന്നുണ്ട് എന്നത് അത്ഭുതകരമായ ഒരു സംഗതിയാണ്. എന്നിരുന്നാലും വളരെ തനതായ, അത്യന്തം haunting and disturbing ആയ ഒരു അവതരണശൈലിയിലൂടെ ചിത്രത്തിലുടനീളം സംവിധായകന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഫാന്‍ഡോയുടെ കല്‍പ്പനകള്‍ ചിത്രീകരിച്ചിക്കാനും മറ്റും ലോകസിനിമയില്‍ത്തന്നെ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില രീതികളാണ് ഉപയോഗിച്ചിരിക്കുന്നത്. ബുനുവലിന്റെയും സാല്‍വഡോര്‍ ദാലിയുടെയും തലമുറയിലെ surrealismത്തിന്റെ തലതൊട്ടപ്പന്‍മാര്‍ക്ക് എണ്ണം പറഞ്ഞൊരു പിന്‍ഗാമിയാണ് താന്‍ എന്ന് Arrabal ആദ്യചിത്രത്തിലൂടെതന്നെ തെളിയിക്കുന്നു.
അവതരണശൈലിയില്‍ കുറച്ചെങ്കിലും ഇതിനോട് സാമ്യം പുലര്‍ത്തുന്ന മറ്റൊരു ചിത്രം ഞാന്‍ കണ്ടത് ബിഗോട്ടന്‍ മാത്രമാണ്. അത് ഇതിനെക്കാളും കുറച്ചുകൂടെ raw and symbolic ആയിരുന്നു എന്നതാണ് പ്രാഥമികമായ വ്യത്യാസം. പലരീതികളിലുള്ള ബിംബകല്‍പ്പനകളും ലോങ്ങ് ലിവ് ഡെത്തില്‍ നമുക്കുകാണാം. വ്യത്യസ്തമായ പരീക്ഷണചലച്ചിത്രങ്ങളെ സ്നേഹിക്കുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment