ദ വോയ്സസ് (The Voices, 2014, English)
Persepolis എന്ന ഒറ്റച്ചിത്രത്തിലൂടെ എന്റെ പ്രിയങ്കരിയായ ഫ്രഞ്ച് എഴുത്തുകാരി Marjane Satrapi സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദ വോയ്സസ്. ആദ്യമൂന്നുചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. Buried, Proposal തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ Ryan Reynolds, Anna Kendrick, Gemma Arterton തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു psychological thriller ആണ്.
ലോകത്തിനുമുന്നില്‍ ജെറി എന്ന യുവാവ് സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ്.. ഒരു ബാത്ത്ടബ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന ജെറിയുടെ സ്വകാര്യജീവിതം പക്ഷേ തികച്ചും വിചിത്രമാണ്. തന്റെ വളര്‍ത്തുമൃഗങ്ങളായ ബോസ്കോ(നായ), മിസ്റ്റര്‍ വിസ്കേഴ്സ്(പൂച്ച) തുടങ്ങിയ മൃഗങ്ങളും, കാണാന്‍ സാധിക്കാത്ത മറ്റുപലരും ജെറിയോട് സംസാരിക്കുന്നുണ്ട് എന്നാണ് ജെറിയുടെ വിശ്വാസം. അത്തരത്തില്‍ മുന്നോട്ടുപോകുന്ന ജെറിയുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളും തുടര്‍ന്ന് അവ ജെറിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇത്തരത്തിലുള്ള മറ്റുപലചിത്രങ്ങളില്‍നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ style of making ആണ്. നായകകഥാപാത്രത്തിന്റെ alter ego ആയ ശബ്ദങ്ങള്‍ നായകന്‍റെതന്നെ വ്യത്യസ്തമായ ശബ്ദങ്ങളില്‍ സംസാരിക്കുന്നതുമുതല്‍ കാണാം ഈ വ്യത്യസ്തത. വയലന്‍സ് അത്യാവശ്യം ഉണ്ടെങ്കിലും അതുമുഴുവന്‍ ഓഫ്സ്ക്രീനില്‍ ആക്കിക്കളഞ്ഞതും ശ്രദ്ധേയമായി. പൂച്ചയെ നായകന്‍റെ തിന്മയുടെ വശവും നായയെ നല്ലവശവും ആയി കാണിച്ച രീതിയും നന്നായി. നല്ലൊരു എഴുത്തുകാരി മാത്രമല്ല, നല്ലൊരു സംവിധായകകൂടിയാണ് താനെന്ന് മാര്‍ജേന്‍ സത്രാപി ഈ ചിത്രത്തിലും തെളിയിക്കുന്നു.
പ്രധാനകഥാപാത്രമായ ജെറിയെ അവതരിപ്പിച്ച Ryan Reynoldsന്റെ നല്ലൊരു പ്രകടനമായിരുന്നു ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. അത്യാവശ്യം സങ്കീര്‍ണ്ണമായ ഒരു കഥാപാത്രം ആയിട്ടുകൂടി തന്റെ കഴിവിനനുസരിച്ച് നല്ലരീതിയില്‍ ജെറിയെ അദ്ദേഹം അവതരിപ്പിച്ചു. ചിത്രം മുഴുവനായും ജെറിയെത്തന്നെ ചുറ്റിപ്പറ്റി നിന്നതിനാല്‍ മറ്റുനടീനടന്മാര്‍ക്ക് അധികമൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. Anna Kendrick നന്നായിരുന്നു. സാങ്കേതികവശങ്ങളില്‍ ചിത്രം നല്ല നിലവാരം പുലര്‍ത്തി. മൃഗങ്ങള്‍ സംസാരിക്കുമ്പോഴൊക്കെ lip movement കറക്റ്റ് ആയിരുന്നു.
സൈക്കോ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുപക്ഷേ ഈ ചിത്രം ഇഷ്ടപ്പെടുമായിരിക്കും. കാണാന്‍ ശ്രമിക്കുക.
#ShyamNTK
No comments:
Post a Comment