ഇറ്റ് ഫോളോസ് (It follows, 2015, English)
ഡേവിഡ് റോബര്‍ട്ട് മിച്ചല്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ആണ് ഇറ്റ് ഫോളോസ്. Maika Monroe, Keir Gilchrist, Olivia Luccardi തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിക്കിപീഡിയ പറയുന്നതനുസരിച്ച് സംവിധായകന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന ചില സ്വപ്നങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ ബേസിക് ഐഡിയ എടുത്തിരിക്കുന്നത്.
ജേയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം ഏതൊരു സാധാരണ കുട്ടിയുടെയും പോലെ ആയിരുന്നു, എന്നാല്‍ ഒരു ദിവസം തന്റെ ബോയ്‌ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ജേയ് അതിനുശേഷം ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കുന്നു, ഒരു അമാനുഷിക ശക്തി തന്നെ പിന്തുടരുന്നുണ്ടെന്ന്.. തന്റെ ബോയ്‌ഫ്രണ്ട് ലൈംഗികബന്ധത്തിലൂടെ തന്നിലേക്ക് ആ curse കൈമാറുകയായിരുന്നു.. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത, ചിലപ്പോഴൊക്കെ അപകടകാരികളായ മനുഷ്യരൂപങ്ങള്‍ (it അഥവാ അത് എന്നാണ് സിനിമയില്‍ ഇവരെ വിളിക്കുന്നത്) എതവസരത്തിലും തന്നെ പിന്തുടരാം എന്ന് മനസ്സിലാക്കിയ ജേയ് തന്റെ സുഹൃത്തുക്കളുടെ സഹായത്തിലൂടെ അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ പിന്നീട്.
തന്റെ രണ്ടാമത്തെ ചിത്രമാണെങ്കിലും സംവിധായകന്‍ വളരെ നന്നായിത്തന്നെ പുതുമയുള്ളൊരു വിഷയത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.. സ്ഥിരം ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് കുറച്ചെങ്കിലും വ്യത്യസ്തത പാലിക്കാന്‍ അദ്ദേഹം കാണിച്ച ശ്രമം പ്രശംസനീയമാണ്. ചെയ്യുന്ന പണി എന്താണെന്നു വ്യക്തമായ ബോധമുള്ള ഒരു സംവിധായകനെ ഈ ചിത്രത്തിലൂടെ നമുക്ക് കാണാം. പലയിടങ്ങളിലും ലൈംഗികത കുത്തിക്കയറ്റാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും പ്രധാനപ്ലോട്ടില്‍ നിന്നും ഒരിക്കല്‍പ്പോലും വ്യതിചലിക്കാതെ നല്ലൊരു ചിത്രമാക്കി സംവിധായകന്‍ ഇതിനെ മാറ്റി. ഛായാഗ്രാഹകന്‍ Mike Gioulakisന്റെ സഹായത്തോടെ ചിത്രത്തിലെ ഓരോ രംഗവും അദ്ദേഹം മികച്ചതാക്കി. കുറഞ്ഞ മുതല്‍മുടക്കുള്ള ചിത്രമാണെങ്കില്‍പ്പോലും സാങ്കേതികപരമായി വളരെ മികച്ചുനിന്നു. Disasterpeaceന്റെ പശ്ചാത്തലസംഗീതം വളരെ നന്നായിരുന്നു.
പ്രധാനനടീനടന്മാര്‍ എല്ലാവരും ആവശ്യത്തിനുള്ള അഭിനയം കാഴ്ചവെച്ചു. അതിഭയങ്കര അഭിനയമുഹൂര്‍ത്തങ്ങള്‍ക്കുള്ള സാധ്യത ഒന്നും തന്നെ സിനിമയില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളതൊക്കെ വൃത്തിയായി ചെയ്തു എന്നുവേണം പറയാന്‍. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ലോകസിനിമാചരിത്രത്തിലെതന്നെ ഏറ്റവും അപ്രതീക്ഷിതമായ endingകളില്‍ ഒന്നാണ് ഇതിന്‍റെ. ഈ ചിത്രത്തിലെ 'it'ന് പലരീതികളില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ കണ്ടു, ഒരുപക്ഷേ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്കും നിങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിരിക്കാം. എന്തായാലും സ്ഥിരം സമവാക്യങ്ങളില്‍നിന്ന് വഴിമാറിനടക്കുന്ന ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment