ദില്‍ ധഡക്നേ ദോ (Dil Dhadakne Do, 2015, Hindi)
ലക്ക് ബൈ ചാന്‍സ്, സിന്ദഗി നാ മിലേഗി ദൊബാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോയാ അക്തര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദില്‍ ധഡക്നേ ദോ. തന്റെ കഴിഞ്ഞ ചിത്രത്തിലെ ഒരു പാട്ടിന്റെ വരികളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നല്‍കിയതാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍. Anil Kapoor, Shefali Shah, Priyanka Chopra, Ranveer Singh, Anushka Sharma, Farhan Akhtar, Rahul Bose, Zarina Wahab, Ridhima Sud തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തില്‍.
തങ്ങളുടെ മുപ്പതാം വിവാഹവാര്‍ഷികാഘോഷങ്ങള്‍ പ്രമാണിച്ച് ഒരു കപ്പലില്‍ യാത്രപോവുന്ന മെഹ്റ കുടുംബത്തിന്റെയും അവരുടെ ബന്ധുമിത്രാദികളുടെയും ജീവിതങ്ങളില്‍ ആ യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ജീവിതത്തില്‍ എന്തുചെയ്യണം എന്ന് തീരുമാനം എടുക്കാന്‍ കഴിയാത്ത കബീര്‍ മെഹ്റയും, തന്റെ വിവാഹജീവിതത്തില്‍ സന്തോഷവതിയല്ലാത്ത സഹോദരി ആയ്ഷ മെഹ്റയും, വിവാഹവാര്‍ഷികം ആഘോഷിക്കുന്ന, പുറമേ ഉത്തമദമ്പതികള്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും വലിയ സ്വരച്ചേര്‍ച്ചയില്ലാത്ത അവരുടെ അച്ഛനമ്മമാരായ കമല്‍ മെഹ്റയും, നീലം മെഹ്റയും ഒരു കുടുംബം എന്നനിലയില്‍ വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. മനസ്സുതുറന്നുള്ള ആശയവിനിമയം ഇവര്‍ക്കിടയില്‍ നാമമാത്രമാണ്. കപ്പല്‍ യാത്രയ്ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങളും അതിനാല്‍ ഉണ്ടാവുന്ന തിരിച്ചറിവുകളും അവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്.
ചിത്രത്തിന്‍റെ ആദ്യട്രൈലെര്‍ പുറത്തുവന്നപ്പോള്‍ത്തൊട്ട് വേദനിക്കുന്ന പണക്കാരുടെ ജീവിതകഥ എന്നൊക്കെയുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സിനിമ തുടങ്ങി പത്തിരുപത് മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ കഥാപശ്ചാത്തലവുമായി പൊരുത്തപ്പെട്ടതിനാല്‍ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും എനിക്ക് തോന്നിയില്ല. നല്ലരീതിയില്‍ സോയാ അക്തര്‍ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയിരിക്കുന്നു. നല്ലോണം പണം മുടക്കിയതിനാല്‍ ചിത്രത്തിലുടനീളം ഒരു rich look കൊണ്ടുവരാന്‍ സംവിധായകയ്ക്ക് ആയിട്ടുണ്ട്. Carlos Catalanന്റെ ഛായാഗ്രഹണം അന്താരാഷ്‌ട്രനിലവാരം പുലര്‍ത്തുന്നതായിരുന്നു.
സിനിമയുടെ ഒരു ഹൈലൈറ്റ് ഒറ്റഷോട്ടില്‍ ഉള്ള 'Gallan Goodiyaan' എന്നൊരു പാട്ടാണ്. ചിത്രത്തിലെ ഒരുമാതിരി എല്ലാ നടീനടന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒന്ന്. വളരെ പ്ലാനിങ്ങോടെ ഒരുപക്ഷെ ഒരുപാട് റിഹേഴ്സലുകള്‍ക്കും മറ്റും ഒടുവില്‍ ചിത്രീകരിച്ച അഞ്ചുമിനിട്ടോളം ഉള്ള ആ ഗാനം ഏറെ മികച്ചുനിന്നു.
എല്ലാ നടീനടന്മാരും വളരെ മികച്ച പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. അനില്‍ കപൂറും ഷെഫാലി ഷായും തമ്മിലുള്ള കെമിസ്ട്രി മികച്ചതായിരുന്നു. മികച്ചൊരു നടിയായ ഷെഫാലി ഷായെത്തേടി ഒരുപക്ഷേ കൂടുതല്‍ അവസരങ്ങള്‍ ഈ ചിത്രത്തിനുശേഷം വരുമായിരിക്കും. അതുപോലെതന്നെ സഹോദരീസഹോദരന്മാരായി പ്രിയങ്കാ ചോപ്രയുടെയും റണ്‍വീര്‍ സിങ്ങിന്റെയും കെമിസ്ട്രിയും അടിപൊളി ആയിരുന്നു. ശരിക്കും ചേച്ചിയും അനിയനും പോലെ നല്ല ഫീല്‍ തോന്നിച്ചു. പ്രിയങ്കാ ചോപ്രയുടെ അഭിനയജീവിതത്തിലെതന്നെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നായിരിക്കും ഇതിലെ വേഷം. മറ്റുനടീനടന്മാരില്‍ ഫര്‍ഹാന്‍ അക്തര്‍, അനുഷ്കാ ശര്‍മ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി. പ്രിയങ്കയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ രാഹുല്‍ ബോസും മികച്ചുനിന്നു. മറ്റെല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ നറേഷനും നന്നായി.
ഏതാണ്ട് മൂന്നുമണിക്കൂറോളം ഉള്ള ചിത്രത്തില്‍ശക്തമായൊരു കഥയുടെ അഭാവവും വളരെ മെല്ലെയുള്ള ആഖ്യാനശൈലിയും ആണ് പ്രധാന പോരായ്മകള്‍ എന്നൊരു വാദം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ അതൊരു പ്രശ്നമായി എനിക്ക് തോന്നിയില്ല. ഒരു കുടുംബത്തിലെ കുറേ ജീവിതസന്ദര്‍ഭങ്ങള്‍ വലിയ ധൃതിയൊന്നും വെക്കാതെ പറഞ്ഞുപോയി, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി എന്നാണ് എനിക്ക് തോന്നിയത്. സിന്ദഗി നാ മിലേഗി ദൊബാരയെക്കാളും അല്‍പംകൂടെ മെല്ലെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. എന്നാലും മിക്കസ്ഥലങ്ങളിലും മടുപ്പ് ഉളവാക്കാതെ മുന്നോട്ടുപോവാന്‍ ചിത്രത്തിന് സാധിച്ചു. പലയിടങ്ങളിലും സ്ഥിരം ബോളിവുഡ് ക്ലീഷേകളെ കളിയാക്കുന്നപോലെ തോന്നി. കൊച്ചുകൊച്ചുനര്‍മ്മമുഹൂര്‍ത്തങ്ങളും, ഹൃദയസ്പര്‍ശിയായ രംഗങ്ങളും ചിത്രത്തില്‍ ധാരാളമുണ്ട്.
അല്‍പം സ്ലോ ആണെങ്കിലും നല്ലൊരു ഫീല്‍ ആണ് ചിത്രം സമ്മാനിച്ചത്. ഫീല്‍ ഗുഡ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment