പാരസൈറ്റ് പാര്‍ട്ട് 2 (Parasyte Part 2, 2015, Japanese)
ഹിതോഷി ഇവാക്കിയുടെ ഇതേ പേരിലുള്ള Mangaയെ ബേസ് ചെയ്ത് ജാപ്പനീസ് സംവിധായകന്‍ തകാഷി യമസാക്കി ഒരുക്കിയ ദ്വിചിത്രപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് പാരസൈറ്റ് പാര്‍ട്ട് 2. Shota Sometani, Ai Hashimoto, Eri Fukatsu തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കാഴ്ചയില്‍ തേളിനെപ്പോലെ തോന്നിക്കുന്ന ഒരുപറ്റം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരികയും, ചില മനുഷ്യരുടെ ചെവിയിലൂടെയും മൂക്കിലൂടെയും മറ്റും അവരുടെ ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. നായകനായ ഷിനിചിയുടെ തലയില്‍ കയറാന്‍ പറ്റാനാവാത്തതിനാല്‍ വലതുകയ്യില്‍ കയറിയ മിഗി എന്ന അന്യഗ്രഹജീവിയുടെ സഹായത്തോടെ മനുഷ്യരെ ഇരയാക്കുന്ന ആ അന്യഗ്രഹജീവികള്‍ക്കെതിരെ നായകന്‍ ആദ്യഭാഗത്തില്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ ബാക്കികഥയാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്കുമുന്‍പില്‍ എത്തുന്നത്. ആദ്യഭാഗത്തുനിന്നു മാറി മനുഷ്യരുമായി കൂടുതല്‍ ഇടപഴകി അവരുടെ ജീവിതരീതികള്‍ adapt ചെയ്യാന്‍ ശ്രമിക്കുന്ന ജീവികളെ ഇതില്‍ നമുക്ക് കാണാം.
വലിയ ഗുണമൊന്നും ആദ്യഭാഗത്തിന് ഇല്ലായിരുന്നെങ്കിലും, കഥാപരമായും technicallyയും അതിലും ഒരുപാട് മികച്ചുനിന്നു രണ്ടാംഭാഗം. അവസാനത്തെ ഒന്നുരണ്ട് സീനുകള്‍ വലിച്ചുനീട്ടി എന്ന് തോന്നിയെങ്കിലും ആകെമൊത്തത്തില്‍ നല്ലൊരു അനുഭവമായിരുന്നു ഈ ചിത്രം. ആദ്യഭാഗം ടോറന്റില്‍ ഉണ്ട്, വേണ്ടവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തുകാണാം.

No comments:
Post a Comment