ഇന്‍ ആന്‍ ഓള്‍ഡ് മാനര്‍ ഹൗസ് (In an old Manor House aka The Independence of Triangles, 1984, Polish)
പ്രേക്ഷകനെ വട്ടുപിടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്, വട്ടുപിടിക്കുക എന്നതുകൊണ്ട് കഥാസന്ദര്‍ഭങ്ങളിലെ complexity കൊണ്ടും, കഥയില്‍ കടന്നുവരുന്ന ശാസ്ത്രപരമായ ആശയങ്ങള്‍ കൊണ്ടും ഉള്ള വട്ടുപിടിക്കല്‍ അല്ല ഉദ്ദേശിച്ചത്. മറിച്ച് കഥാസന്ദര്‍ഭങ്ങളിലെ വിചിത്രത, കഥാപാത്രങ്ങളുടെ വിചിത്രമായ പെരുമാറ്റം, പിന്നെ വളരെ അസുഖകരമായ ഒരു കഥാപശ്ചാത്തലവും. ഒരുമാതിരി അസ്വസ്ഥതയും, അതേ സമയം പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേകരസവും തരുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ കുറച്ചേ കാണാന്‍ സാധിച്ചിട്ടുള്ളൂ.. ഒരുപാട് മീനുകള്‍ ഉള്ള ഒരു കുളത്തില്‍ ഇറങ്ങുമ്പോള്‍ മീനുകള്‍ വന്ന് കാലില്‍ കൊത്തുമല്ലോ, അപ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയോ സുഖമോ എന്ന് തിരിച്ചറിയാന്‍ ആവാത്ത അവസ്ഥ, ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയോട് ഏറ്റവും ചേര്‍ത്തുവെക്കാവുന്ന ഒരവസ്ഥയാണ് അത്.. Surreal genreല്‍ പെടുന്ന ചിത്രങ്ങള്‍ ആയിരിക്കും ഇങ്ങനെയുള്ളവയില്‍ അധികവും, Viva La Muerte, Eraserhead തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഇത്തരത്തില്‍ ഉള്ള ഫീല്‍ ആണ് തന്നതെങ്കില്‍, Gummo, Sunday തുടങ്ങിയ ചിത്രങ്ങള്‍ ഒരു പരിധിവരെ ഇത്തരം ഫീല്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണമായും മനസ്സിനെ പിടിച്ചുലച്ച മറ്റൊരു ചിത്രമായിരുന്നു In an old Manor House. 42 വര്‍ഷത്തെ ചലച്ചിത്രയാത്രയില്‍ കേവലം 5 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം സംവിധാനം ചെയ്ത Andrzej Kotkowskiയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആദ്യഭാര്യയുടെ മരണത്തിനുശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ആദ്യഭാര്യയില്‍ ഉണ്ടായ മകനും, രണ്ടാം ഭാര്യയില്‍ ഉണ്ടായ രണ്ടുപെണ്‍കുട്ടികള്‍ക്കും ഒപ്പം ജീവിക്കുന്ന കുടുംബനാഥന്‍ ഒരുനാള്‍ തന്റെ മകനും അയാളുടെ രണ്ടാനമ്മയും തമ്മിലുള്ള വഴിവിട്ട ബന്ധം കാണാന്‍ ഇടയാകുന്നു. അപ്പോള്‍ത്തന്നെ അയാള്‍ തന്റെ ഭാര്യയെ വെടിവെച്ച് കൊല്ലുന്നു. മരണാനന്തരചടങ്ങുകള്‍ക്കുശേഷം തന്റെ ബന്ധുവായ മറ്റൊരു വിധവയെ കുട്ടികളുടെ പുതിയ അമ്മയായി വാഴിക്കാനായി അയാള്‍ വീട്ടിലേക്ക് കൊണ്ടുവരികയും എല്ലാവരും കൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ നേരത്തെ മരിച്ച സ്ത്രീ തിരിച്ചുവരുന്നു. പ്രേതമായിട്ടോ അതോ ജീവനോടെയോ എന്നൊന്നും വ്യക്തമാക്കുന്നില്ല, അവര്‍ തിരിച്ചുവരികയും കുടുംബകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് എങ്ങോട്ടൊക്കെയോ സഞ്ചരിക്കുന്ന കഥ ഒടുവില്‍ വളരെ disturbing ആയ രീതിയില്‍ അവസാനിക്കുന്നു.
ആദ്യകാഴ്ചയില്‍ത്തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കളര്‍ ടോണും ലോക്കേഷനുകളും ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൂടാതെ നടീനടന്മാരുടെ രൂപഭാവവും വിചിത്രമായ പശ്ചാത്തലസംഗീതവും, അതിലും വിചിത്രമായ കഥാസന്ദര്‍ഭങ്ങളും മറ്റും കൊണ്ട് മികച്ചൊരു surreal കലാസൃഷ്ടിയാക്കി ഈ ചിത്രത്തെ മാറ്റാന്‍ സംവിധായകന് കഴിഞ്ഞു. ചിത്രത്തിന്‍റെ ടൈറ്റിലുകള്‍ എഴുതിക്കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഉള്ള ഗാനം പോലും ഇത്തരത്തില്‍ ഉള്ള ഒന്നാണ്.. ജീവിതത്തിന്റെ അപ്പുറത്തുള്ള ഒരു വിചിത്രലോകത്തെപ്പറ്റിയുള്ള ഒന്ന്.. പോളണ്ടിലെ രാഷ്ട്രീയപരമായ പല കാര്യങ്ങളെയും ബിംബവല്‍ക്കരിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടോ എന്ന് ചിലപ്പോള്‍ തോന്നിപ്പോയി, പക്ഷേ ഒന്നും അങ്ങോട്ട് മനസ്സിലായില്ല.
അഭിനേതാക്കള്‍ ആരെന്നോ, അവരുടെ വേറെ സിനിമകള്‍ ഏതൊക്കെയാണെന്നോ ഒരു പിടിയും ഇല്ല, എന്തായാലും എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. വിചിത്രസിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രം. കാണാന്‍ ശ്രമിക്കുക. മറ്റൊരു കാര്യം, ഇതിന്റെ ഒറിജിനല്‍ പോളിഷ് ടൈറ്റില്‍ W starym dworku, czyli niepodległość trójkątów എന്നാണ്.

No comments:
Post a Comment