മോമ്മി (Mommy, 2015, French)
87-ആമത് അക്കാദമി അവാര്‍ഡില്‍ മികച്ച ഫോറിന്‍ ചിത്രത്തിന്റെ categoryയില്‍ കാനഡയില്‍നിന്നുള്ള official submission ആയിരുന്നു മോമ്മി. പെരുമാറ്റപ്രശ്നങ്ങള്‍ ഉള്ള ഒരു മകന്റെയും ഏതവസ്ഥയിലും അവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമ്മയുടെയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്തത് Xavier Dolan ആണ്. സാധാരണചിത്രങ്ങളില്‍നിന്നുമാറി 1:1 aspect ratioയിലാണ് ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
വിധവയായ അമ്മയുടെ അടുത്തേയ്ക്ക് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് അവരുടെ മകനായ teenager സ്റ്റീവ് തിരിച്ചെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. വളരെയേറെ പെരുമാറ്റപ്രശ്നങ്ങള്‍ ഉള്ള, പലപ്പോഴും വയലന്റ് ആവുന്ന teenager ആയ മകനെ വീട്ടില്‍ കൊണ്ടുവന്നതിനുശേഷം അമ്മയ്ക്ക് താല്‍ക്കാലികമായി ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും, പുതിയൊരു ജോലിയ്ക്കായി അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനിടയില്‍ യാദൃശ്ചികമായി അവരുടെ ജീവിതത്തിലേക്ക് അയല്‍ക്കാരിയായ കൈല എന്നൊരു സ്ത്രീ കടന്നുവരുന്നു. അമ്മയോടും മകനോടും കൂടുതല്‍ അടുക്കുന്ന കൈല പകല്‍ സമയത്ത് അമ്മ ജോലിയ്ക്കുള്ള തിരച്ചില്‍ നടത്തുമ്പോള്‍ സ്റ്റീവിനെ പഠിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. അങ്ങനെ പോവുന്ന അവരുടെ ജീവിതങ്ങളില്‍ പിന്നീട് അരങ്ങേറുന്ന ചില സംഭവവികാസങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
Xavier Dolan എന്ന സംവിധായകന്‍ ഒരു അസാമാന്യപ്രതിഭ ആണെന്നതിന്റെ തെളിവുകള്‍ ചിത്രത്തിലുടനീളം കാണാം. വളരെ മനോഹരമായി ഇത്തരമൊരു വിഷയത്തെ അദ്ദേഹം അവതരിപ്പിച്ചു. പ്രേക്ഷകന്‍ കഥാപാത്രങ്ങളില്‍ ഒരാളായി മാറി അവരോടൊപ്പം സഞ്ചരിക്കുന്ന സ്ഥിതിവിശേഷം അധികം സിനിമകളിലോന്നും കാണാന്‍ സാധിക്കുകയില്ല. അത്തരമൊരു അനുഭവമായിരുന്നു ഈ ചിത്രം. പല രംഗങ്ങളിലും കരച്ചില്‍ അടക്കാനായില്ല എന്നുതന്നെ വേണം പറയാന്‍. 1:1 aspect ratioയില്‍ നിന്ന് ചില രംഗങ്ങളില്‍ widescreen ആയിമാറുന്നതൊക്കെ വളരെ നന്നായി. അദ്ദേഹത്തിന്റെതന്നെ തിരക്കഥയും വളരെ മികച്ചുനിന്നു. വൈകാരികതയില്‍നിന്ന് അതിവൈകാരികതയിലേക്ക് കടക്കാനുള്ള ഒട്ടനവധി അവസരങ്ങള്‍ ഉണ്ടായിട്ടും വളരെ controlled ആയിരുന്നു തിരക്കഥ എന്നതും അഭിനന്ദനീയമാണ്.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് അഭിനേതാക്കളും (Anne Dorval, Antoine-Olivier Pilon, Suzanne Clément) തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. ആരാണ് ഏറ്റവും മികച്ചുനിന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. മൂന്നുപേരും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനങ്ങള്‍ ആയിരുന്നു. എന്നിരുന്നാലും വളരെ സങ്കീര്‍ണ്ണമായ സ്വഭാവവിശേഷങ്ങളുള്ള, ചിലസമയങ്ങളില്‍ ഈഡിപ്പസ് കോംപ്ലക്സിന്റെ shades കാണാന്‍ സാധിക്കുന്ന സ്റ്റീവിനെ അവതരിപ്പിച്ച Antoine-Olivier Pilon പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. ഇവര്‍ മൂന്നുപേര്‍ അല്ലാതെ മറ്റഭിനേതാക്കള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെങ്കിലും അവരും തങ്ങളുടെ വേഷങ്ങള്‍ വൃത്തിയാക്കി. മിസ്റ്റര്‍ ബീന്‍ ഹോസ്പിറ്റലില്‍ പോവുന്ന എപ്പിസോഡില്‍ റിസപ്ഷനിസ്റ്റ് ആയി അഭിനയിച്ച അമ്മൂമ്മയെ ഈ സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ കാണാന്‍ സാധിച്ചത് സന്തോഷം ഉളവാക്കി.
എപ്പോഴുമൊന്നും ലഭിക്കാത്തതരത്തിലുള്ള മികച്ചൊരു ചിത്രമാണ് മോമ്മി. ക്ലാസ്സിക് എന്നുതന്നെ വിളിക്കാവുന്നത്. അടിയും വെടിയും പുകയും ഇല്ലാത്ത നല്ല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment