ദ ഹോസ്റ്റ് (The Host, 2006, Korean)
Memories of Murder, Mother, Snowpiercer തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ Joon-ho Bongന്റെ മറ്റൊരു ചിത്രമാണ് ദ ഹോസ്റ്റ്. തന്റെ രണ്ടാമത്തെ ചിത്രമായ Memories of Murder ഏറെ നിരൂപകശ്രദ്ധയും തീയറ്റര്‍ വിജയവും കണ്ടതോടെ ഏറെ പ്രതീക്ഷയോടെയായിരുന്നു ഹോസ്റ്റിനെ പ്രേക്ഷകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ ഒന്നും തകര്‍ക്കാതെ മികച്ചൊരു ചിത്രമായിരുന്നു ഇത്തവണയും സംവിധായകന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ചിത്രത്തില്‍നിന്നു മാറി ഒരു monster film ആയാണ് ഹോസ്റ്റ് ഒരുക്കപ്പെട്ടത്.
ഒരു പരീക്ഷണശാലയില്‍നിന്ന്‍ കുറെയേറെ formaldehyde ഒഴുക്കിക്കളയുന്നു. ഇത് ഹാന്‍ നദിയിലേക്കാണ് എത്തിച്ചേരുന്നത്. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഹാന്‍ നദിയില്‍നിന്നും ഒരു ഭീകരജീവി പൊങ്ങിവരികയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. ഒരു ചെറിയഭക്ഷണശാല നടത്തുന്ന ഗാങ്ങ്ടുവിന്റെ മകളെയും ഈ ഭീകരജീവി ആക്രമിച്ച് വിഴുങ്ങുന്നു. തുടര്‍ന്ന് ഭീകരജീവിയുടെ രക്തം ദേഹത്തില്‍ പതിച്ചകാരണത്താല്‍ ഹോസ്പിറ്റലിലെ പ്രത്യേകവിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന ഗാങ്ങ്ടുവിന് മകളുടെ ഫോണില്‍നിന്ന്‍ അവര്‍ ജീവനോടെയുണ്ട് എന്ന് ഒരു കോള്‍ വരുന്നു. ശേഷം ഗാങ്ങ്ടുവും ഗാങ്ങ്ടുവിന്റെ കുടുംബവും ചേര്‍ന്ന് മകളെ രക്ഷിക്കാനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. ഒട്ടേറെ ത്രില്ലിംഗ് നിമിഷങ്ങളിലൂടെയും ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്ന തമാശരംഗങ്ങളിലൂടെയും കടന്നുപോയി നല്ലൊരു ക്ലൈമാക്സില്‍ ചിത്രം അവസാനിക്കുമ്പോള്‍ മികച്ചൊരു കലാസൃഷ്ടി ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു മനസ്സില്‍.
പ്രഥമദൃഷ്ട്യാ മറ്റൊരു monster മൂവി ആയി മാത്രം തോന്നുന്ന ചിത്രം പക്ഷേ ഒരുപാട് രാഷ്ട്രീയപരമായ വിമര്‍ശനങ്ങളും മറ്റും മുന്നോട്ടുവെക്കുന്നുണ്ട്. അമേരിക്കന്‍ അധിനിവേശവും മറ്റൊട്ടേറെ കാര്യങ്ങളും മറ്റും. കൊറിയന്‍ ഭാഷ മനസ്സിലാവാത്തതിനാല്‍ ഇവയില്‍ ഒട്ടുമിക്കതും നമുക്ക് മിസ് ആവാനാണ് സാധ്യത. എന്നാല്‍ പിന്നീട് IMDBയിലെ discussion boardലെ ചര്‍ച്ചകള്‍ വായിച്ചുനോക്കിയപ്പോള്‍ ഒരുപാട് രസകരമായ വിവരങ്ങള്‍ വായിക്കാന്‍ സാധിച്ചു. കൊറിയയുടെ ചരിത്രത്തിലേക്കും നിലവിലുള്ള രാഷ്ട്രീയനയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന ഒട്ടേറെ subtle ആയ symbols സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ.
Joon-ho Bongന്റെ സംവിധാനമികവ്, മിഴിവുറ്റ frames, നല്ല സംഭാഷണങ്ങള്‍, Kang-ho Song, Hie-bong Byeon, Hae-il Park തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ കാണാവുന്ന നല്ലൊരു ചിത്രംതന്നെയാണ് ഹോസ്റ്റ്. കാണാന്‍ ശ്രമിക്കുക.
#ShyamNTK

No comments:
Post a Comment