കാളിദാസന്‍ കവിതയെഴുതുകയാണ് (Kalidasan Kavitha Ezhuthukayaanu, 2014, Malayalam)
കൃഷ്ണനും രാധയും, സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാളിദാസന്‍ കവിതയെഴുതുകയാണ്. മറ്റുചിത്രങ്ങളിലെപോലെത്തന്നെ ഗാനരചന, സംഗീതം, കലാസംവിധാനം തുടങ്ങി ചിത്രത്തിന്റെ പ്രധാനമേഖലകളൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ.പണ്ഡിറ്റ് തന്നെയാണ്. കഴിഞ്ഞ ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി കോമഡിയും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു കുടുംബചിത്രമാണ് ഇത്തവണ അദ്ദേഹം പ്രേക്ഷകര്‍ക്ക് കാഴ്ചവെച്ചത്.
ചെറിയൊരു ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തുന്ന ചെറുപ്പക്കാരനാണ് കാളിദാസന്‍. ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും നേടിയിട്ടില്ലാത്ത, തന്റെ ശുദ്ധതമൂലം നാട്ടുകാരുടെ വെട്ടിപ്പുകള്‍ക്കും അച്ഛനമ്മമാരുടെ ശകാരത്തിനും സ്ഥിരം ഇരയാകേണ്ടിവരുന്ന ഏഴാംക്ലാസുകാരനായ ഒരു സാധാരണ മനുഷ്യന്‍. ഒരവസരത്തില്‍ സ്നേഹിച്ച പെണ്‍കുട്ടിപോലും കാളിദാസനെ വിട്ടുപോവുകയും ഭാവി ഒരു ചോദ്യചിഹ്നമായി കാളിദാസന്റെ മുന്നില്‍ നില്‍ക്കുകയും ചെയ്തപ്പോഴാണ് കാളിദാസന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായത്. ആരോ കാളിദാസന്റെ പേരില്‍ പെറ്റമ്മ publicationsന് അയച്ചുകൊടുത്ത കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചിരിക്കുന്നു! അങ്ങനെ ഒറ്റനാള്‍കൊണ്ട് നാട്ടിലെ സംസാരവിഷയമായിമാറിയ കാളിദാസന്റെ മേല്‍ വന്ന ബാധ്യതകളും ചെറുതായിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത കൃതികള്‍ക്കായി നാട്ടുകാര്‍ കാത്തിരുന്ന അവസരത്തില്‍ മര്യാദയ്ക്ക് നാലുവരിപോലും എഴുതാന്‍ അറിയാത്ത കാളിദാസന്‍ എങ്ങനെ അവര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കും? കാളിദാസന്റെ ജീവിതത്തില്‍ എന്തുസംഭവിക്കും? ഇതൊക്കെയാണ് സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
നാലാമത്തെ ചിത്രത്തിലേക്ക് എത്തിയപ്പോള്‍ ശ്രീ.പണ്ഡിറ്റ് ആദ്യചിത്രങ്ങളില്‍നിന്ന് പല കാര്യങ്ങളിലും കുറെക്കൂടെ മുന്നോട്ടുവന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. സംവിധാനം, ചിത്രസംയോജനം, തിരക്കഥ തുടങ്ങിയ മേഖലകളില്‍ തന്റെ മുന്‍ചിത്രങ്ങളേക്കാള്‍ മികവുപുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പല മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇടയില്‍ കോട്ടിട്ട് ഇന്റര്‍വ്യൂവിന് പോവുന്ന സീനിലും മറ്റും ചില സ്വയം കളിയാക്കലുകളും അദ്ദേഹം നടത്തി. തിരക്കഥ അത്രയേറെ മികച്ചുനിന്നു എന്നൊന്നും പറയാനാവില്ലെങ്കിലും, മലയാളത്തില്‍ ഇറങ്ങുന്ന മറ്റുപല ചിത്രങ്ങളെക്കാളും ഭേദമായി തോന്നി.
എന്നിരുന്നാലും, പല പോരായ്മകളും ചിത്രത്തിനുണ്ട്. ഗാനരംഗങ്ങളുടെ ചിത്രീകരണം വലിയൊരു കല്ലുകടിയായാണ് അനുഭവപ്പെട്ടത്. നായികമാരുടെ ശരീരപ്രദര്‍ശനം യുവപ്രേക്ഷകരെ ആകര്‍ഷിക്കും എന്ന തെറ്റിദ്ധാരണ ശ്രീ.പണ്ഡിറ്റിന് ഉണ്ടെന്നു തോന്നിപ്പിക്കുംവിധമായിരുന്നു ഒട്ടുമിക്ക ഗാനരംഗങ്ങളും. അടുത്ത ചിത്രങ്ങളിലെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ചില ഗാനങ്ങളുടെ ഈണവും വരികളും നന്നായിരുന്നെങ്കിലും രണ്ടുമൂന്നെണ്ണം ശരാശരിനിലവാരമേ പുലര്‍ത്തിയുള്ളൂ. ഗാനങ്ങളുടെ മിക്സിങ്ങും അത്ര സുഖകരമായില്ല. പലപ്പോഴും background instrumentsന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. അതുപോലെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലൂപ് ചെയ്തത് ശരിയാവാതെപോയി. ഒരു സാധാരണസിനിമാപ്രേക്ഷകനെ ഇക്കാര്യങ്ങള്‍ ഒക്കെ എത്രത്തോളം ബാധിക്കും എന്നറിയില്ല, പക്ഷേ ഓരോ ചിത്രത്തിലും സ്വയം കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ശ്രീ.പണ്ഡിറ്റ് ഇതൊക്കെ വരുംചിത്രങ്ങളില്‍ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
തന്റെ സ്ഥിരം മാനറിസങ്ങള്‍ ചിലതൊക്കെ കാണാമായിരുന്നെങ്കിലും കാളിദാസന്റെ വേഷം സന്തോഷ് പണ്ഡിറ്റ് ഭംഗിയാക്കി. കഴിഞ്ഞചിത്രങ്ങളെ അപേക്ഷിച്ച് മാസ്സ് സീനുകള്‍ കുറവും കോമഡി രംഗങ്ങള്‍ കൂടുതലുമായിരുന്നു ഇതില്‍ അദ്ദേഹത്തിന് ചെയ്യാനുള്ളത്. പൊതുവേ തന്റെ സിനിമകളില്‍ മദ്യപാനം-പുകവലി രംഗങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കാറുള്ള അദ്ദേഹം ആദ്യമായിട്ടാണെന്ന് തോന്നുന്നു മദ്യപിച്ചിട്ടുള്ള ഒരു രംഗം സിനിമയില്‍ അഭിനയിച്ചത്. അതും അദ്ദേഹം മോശമാക്കിയില്ല. മറ്റുനടീനടന്മാര്‍ എല്ലാവരും ശരാശരിയോ അതിലും താഴെയോ ഉള്ള പ്രകടനങ്ങള്‍ ആയിരുന്നു കാഴ്ചവെച്ചത്. മിക്കവാറും പുതുമുഖങ്ങള്‍ ആയതുകൊണ്ട് കുറെയൊക്കെ കണ്ടില്ലെന്നുനടിക്കാമെങ്കിലും അഭിനേതാക്കളുടെ പ്രകടനത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധചെലുത്തുന്നത് നന്നായിരിക്കും. കൃഷ്ണനും രാധയും, മിനിമോളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ ദാമോദരന്റെ വേഷം ചെയ്ത അഭിനേതാവ് (പേരറിയില്ല) ഈ ചിത്രത്തിലും രസകരമായൊരു വേഷം ചെയ്തു. മുന്‍ചിത്രങ്ങളില്‍ നായകന്‍റെ സുഹൃത്തിന്റെ വേഷം ചെയ്ത അഭിനേതാവിന്റെ വില്ലന്‍ പരിവേഷമുള്ള വേഷവും വ്യത്യസ്തമായി.
ഒരു മഹത്തായ കലാസൃഷ്ടിയാണ് ഈ ചിത്രം എന്നൊന്നും ഞാന്‍ പറയുന്നില്ല, എന്നിരുന്നാലും സിനിമചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ തരക്കേടില്ലാത്ത ഒരു ശ്രമം, ഇരുപതും മുപ്പതും വര്‍ഷം ചലച്ചിത്രമേഖലയില്‍ പ്രവൃത്തിപരിചയമുള്ള ചിലര്‍ പടച്ചുവിടുന്ന പേക്കൂത്തുകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഓരോ ചിത്രത്തിലും മെല്ലെമെല്ലെ മികവുകൂടിവരുന്ന ഇദ്ദേഹത്തിന്റെ സിനിമാശ്രമങ്ങള്‍ അഭിനന്ദനീയംതന്നെയാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍തക്കവണ്ണമുള്ള നല്ലൊരു പണ്ഡിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നു.

No comments:
Post a Comment