അല്ലേലൂയ (Alleluia, 2015, French)
Calvaire, Vinyan എന്നീ നിരൂപകശ്രദ്ധ നേടിയ ഹൊറര്‍ ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ Fabrice Du Welz ഒരുക്കിയ പുതിയ സൈക്കോ ത്രില്ലര്‍ ആണ് അല്ലേലൂയ. Lola Dueñas, Laurent Lucas എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകളോടൊപ്പം ജീവിക്കുന്ന ഗ്ലോറിയ ഒരുനാള്‍ ഒരു dating service വഴി മൈക്കളിനെ പരിചയപ്പെടുന്നു. ആദ്യസമാഗമത്തില്‍ത്തന്നെ മൈക്കിളിനെ ഇഷ്ടപ്പെട്ട അന്തര്‍മുഖിയായ ഗ്ലോറിയ അയാള്‍ക്ക് ധനസഹായം ചെയ്യുന്നുവെങ്കിലും തുടര്‍ന്ന് അയാളെ കാണാതാവുന്നു. പിന്നീട് ഒരു ക്ലബ്ബില്‍ മറ്റൊരു മധ്യവയസ്കയ്ക്കൊപ്പം അയാളെ കാണുന്ന ഗ്ലോറിയ അയാള്‍ പണത്തിനുവേണ്ടി ഒറ്റയ്ക്കുജീവിക്കുന്ന സ്ത്രീകളെ പറ്റിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഈ സത്യം മനസ്സിലാക്കിയശേഷവും അയാളോടുള്ള അഭിനിവേശം മറക്കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ന്നുള്ള operations ഒരുമിച്ച് നടത്താം എന്ന് ഗ്ലോറിയ അയാളോട് അഭിപ്രായപ്പെടുകയും അയാള്‍ അത് സമ്മതിക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന നാടകീയമുഹൂര്‍ത്തങ്ങള്‍ ആണ് ചിത്രത്തില്‍ പിന്നീട്.
മികച്ചരീതിയില്‍ ഉള്ള making ആണെന്നതൊഴിച്ചാല്‍ likeable ആയി ഒന്നും ചിത്രത്തില്‍ ഇല്ല. അവതരിപ്പിച്ച കഥയുടെ പ്രത്യേകതതന്നെയാണത്. ഒട്ടും ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും, ഏറെ intimate സീന്‍സ് ഉണ്ടായിട്ടുപോലും നല്ലൊരു വികാരം ഉണര്‍ത്തുന്നതിനുപകരം അലോസരപ്പെടുത്തുക ആയിരുന്നു അവയൊക്കെ. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാര്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. വളരെ അസ്വസ്ഥത ഉണര്‍ത്തുന്ന visualsഉം പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ക്ലൈമാക്സിലെ സംഘട്ടനരംഗമൊക്കെ അത്യന്തം സ്വാഭാവികമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്, നമ്മുടെ മുന്നില്‍ നടക്കുന്നതുപോലെ തോന്നും.
Slow paced സൈക്കോ drama പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒന്ന് കണ്ടുനോക്കാം. പണ്ടൊരു Antichrist കണ്ടിരുന്നു, അത് കഴിഞ്ഞപ്പോള്‍ ഉണ്ടായതിന് സമാനമായ ഫീലിംഗ് ആയിരുന്നു ഈ ചിത്രം കഴിഞ്ഞപ്പോഴും.

No comments:
Post a Comment