ലോസ്റ്റ് ഇന്‍ തായ്.ലാന്‍ഡ് (Lost in Thailand, 2012, Mandarin)
കഴിഞ്ഞയാഴ്ച ചൈനീസ് ബോക്സോഫീസിലെ ഏറ്റവും വലിയ ഹിറ്റ് ആയിമാറിയ ലോസ്റ്റ് ഇന്‍ ഹോങ്കോങ്ങ് കണ്ടശേഷം അതിനെപ്പറ്റി ഇന്റര്‍നെറ്റില്‍ വായിച്ചപ്പോഴാണ് അതേ ടീമിന്റെ മുന്‍കാല ചിത്രമായ ലോസ്റ്റ് ഇന്‍ തായ്.ലാന്‍ഡിനെപ്പറ്റി അറിഞ്ഞത്. ലോസ്റ്റ് ഇന്‍ ഹോങ്കോങ്ങിനുമുന്‍പ് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രത്തിനുള്ള റെക്കോര്‍ഡ് ഇതിനായിരുന്നു എന്നും അറിയാന്‍ സാധിച്ചു. Xu Zheng സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം Wang Baoqiang, Huang Bo എന്നിവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു. ഒരു കോമഡി Road movie ആണ് ലോസ്റ്റ് ഇന്‍ തായ്.ലാന്‍ഡ്.
ശാസ്ത്രഞ്ജനായ ക്സു ലാങ്ങ് ലോകത്തെ മാറ്റിമറിച്ചേയ്ക്കാവുന്ന തന്റെ ഒരു കണ്ടുപിടുത്തത്തിന്റെ paperworksന്റെ ആവശ്യത്തിനായി രഹസ്യമായി തായ്.ലാന്‍ഡിലേക്ക് യാത്രപുറപ്പെടുന്നു. യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്‍റെ കൂടെച്ചേര്‍ന്ന ഗാബോ എന്ന ടൂറിസ്റ്റ് ചില സാഹചര്യങ്ങള്‍ക്കൊടുവില്‍ ക്സു ലാങ്ങിന്റെ ഒപ്പം കൂടുന്നു. ക്സു ലാങ്ങിനെ പിന്തുടര്‍ന്ന് മറ്റൊരാളും തായ്.ലാന്‍ഡിലേക്ക് പുറപ്പെട്ടിരുന്നു. പ്രതിബന്ധങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താന്‍ ക്സു ലാങ്ങിന് സാധിക്കുമോ? ഗാബോയുടെ ലക്ഷ്യം എന്തായിരുന്നു? ആരായിരുന്നു ക്സു ലാങ്ങിനെ പിന്തുടരുന്ന ആ മനുഷ്യന്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നത്.
ആദ്യകേള്‍വിയില്‍ ഒരു ത്രില്ലര്‍ ആണെന്ന് തോന്നിപ്പിക്കുന്ന കഥ ആണെങ്കിലും, ഒരു മുഴുനീള കോമഡി Road movie ആണ് ലോസ്റ്റ് ഇന്‍ തായ്.ലാന്‍ഡ്. യാത്രയ്ക്കിടയില്‍ കഥാപാത്രങ്ങള്‍ക്കു പറ്റുന്ന അബദ്ധങ്ങളും മറ്റും ഹാസ്യത്തില്‍ ചാലിച്ചാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒട്ടും മടുപ്പുളവാക്കാതെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിനുസാധിച്ചു. പ്രധാനമായും മൂന്നുകഥാപാത്രങ്ങള്‍ മാത്രമേ ഉള്ളുവെങ്കിലും അവര്‍ തമ്മിലുള്ള onscreen chemistry നല്ലപോലെ മുതലെടുക്കാന്‍ സാധിച്ചതിനാല്‍ ഏറെ ആസ്വദനീയമായ ഒരു അനുഭവമായിമാറി ചിത്രം. രസകരമായൊരു tail endingഉം ചിത്രത്തിന്‍റെ മാറ്റുകൂട്ടി. ഇന്ത്യയിലേക്ക് ഈ ചിത്രം remake ചെയ്യാവുന്നതാണെന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നി. രസമായി കണ്ടിരിക്കാവുന്ന ഒരു ഹാസ്യചിത്രമാണ് ലോസ്റ്റ് ഇന്‍ തായ്.ലാന്‍ഡ്. Light hearted കോമഡി ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.
No comments:
Post a Comment