'പ്രേം രതന്‍ ധന്‍ പായോ' എന്ന ചിത്രത്തിനുവേണ്ടി ഇര്‍ഷാദ് കാമില്‍ രചിച്ച് ഹിമേഷ് റേഷമ്മിയ ഈണം നല്‍കിയ മനോഹരമായൊരു ഗാനമാണ് 'ജല്‍ത്തേ ദിയേ' അഥവാ 'എരിയുന്ന ദീപങ്ങള്‍'. പ്രണയത്തിന്റെ മധു നുകരുകയും, അതേസമയം തങ്ങളുടെ പ്രണയത്തിന്റെ ഭാവി എന്തെന്നറിയാതെ പകച്ചുനില്‍ക്കുകയും ചെയ്യുന്ന പ്രണയികളുടെ അവസ്ഥാന്തരങ്ങള്‍ ഗാനത്തിലൂടെ ഇര്‍ഷാദ്ജി അവതരിപ്പിച്ചിരിക്കുന്നു. ഹര്‍ഷദീപ് കൗര്‍, അന്വേഷാ, വിനീത് സിംഗ്, ഷബാബ് സാബ്രി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഈ ഗാനത്തിന്റെ മലയാളവ്യാഖ്യാനം ചെയ്യാനായി നടത്തിയ ഒരു ശ്രമമാണ് താഴെ. വായിച്ചിട്ട് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കൂ.
ഇന്ന് നമ്മുടെ കൂടിക്കാഴ്ചയുടെ രാവ് ആയിരുന്നെങ്കില്‍
എത്ര മനോഹരമായേനെ
പ്രണയം തളിര്‍ക്കുമ്പോള്‍ ദീപങ്ങള്‍ ജ്വലിച്ചുണരുമത്രേ
ഉടലിലും ഉള്ളിലും മിഴികളിലും ദീപങ്ങള്‍ ജ്വലിച്ചുണരുമത്രേ
വരൂ പ്രിയാ, വരൂ
വരൂ പ്രിയാ, നിനക്കുവേണ്ടി
എരിയുന്നു ദീപങ്ങള്‍
നിന്റെ തണലില്‍ ഞാനെന്റെ ജീവിതം ചെലവഴിക്കട്ടെ
എരിയുന്നു ദീപങ്ങള്‍
ചിലപ്പോഴൊക്കെ ഇത്തരം ദീപങ്ങളാല്‍ അഗ്നിബാധ ഉണ്ടായേക്കാം
വൃത്തിയുള്ള ഉടയാടകളിലും കറ പറ്റിയേക്കാം
മനസ്സിന്റെ പൂങ്കാവനം വെറും തരിശുനിലമായി മാറിയേക്കാം
സ്വപ്നങ്ങളില്‍ മനോഹാരിത ഉണ്ടെങ്കില്‍ ദീപങ്ങള്‍ ജ്വലിച്ചുണരും
കാമനകളുടെയും ലജ്ജയുടെയും ദീപങ്ങള്‍ ജ്വലിച്ചുണരും
വരൂ പ്രിയാ, വരൂ
വരൂ പ്രിയാ, നിനക്കുവേണ്ടി
എരിയുന്നു ദീപങ്ങള്‍
എനിക്കായി ജ്വലിക്കുന്ന ആ ദീപം, അത് എന്റേതല്ല
എനിക്കുനേരെ എന്തിനീ വെളിച്ചം വരുന്നു, ഇതിനെ തടയൂ
ഈ വിചിത്രപ്രഭയില്‍ എത്രയെന്നുവെച്ചാണൊരാള്‍ ജീവിക്കുക?
ശ്വാസത്തില്‍ താളം ഉണ്ടെങ്കില്‍ ദീപങ്ങള്‍ ജ്വലിച്ചുണരും
കൈവളകളിലും കാല്‍ത്തളകളിലും ദീപങ്ങള്‍ ജ്വലിച്ചുണരും
വരൂ പ്രിയാ.. എരിയുന്നു ദീപങ്ങള്‍
ഗാനം കേള്‍ക്കാന്‍:

No comments:
Post a Comment