ഹാര്‍ട്ട് അറ്റാക്ക് (Heart Attack aka Freelance, 2015, Thai)
Nawapol Thamrongrattanaritന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ഹാര്‍ട്ട് അറ്റാക്ക്. Sunny Suwanmethanon പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Davika Hoorne, Torpong Chantabubpha തുടങ്ങിയവരും മറ്റുമുഖ്യവേഷങ്ങളില്‍ എത്തുന്നു. വളരെ workaholic ആയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
സ്വതന്ത്രഗ്രാഫിക് ഡിസൈനര്‍ ആയ യൂന്‍ തന്റെ ജോലി ഒഴികെ മറ്റൊന്നിനും പ്രാധാന്യം നല്‍കാത്ത ആളാണ്. സിനിമ, പാട്ട്, കൂട്ടുകാരോടൊത്തുള്ള കറക്കം തുടങ്ങിയവ വെറും സമയനഷ്ടം മാത്രമാണെന്ന് വിശ്വസിക്കുന്ന യൂന്‍ ക്രമേണ ഉറക്കവും സമയനഷ്ടമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങുകയും അഞ്ചാറുദിവസമൊക്കെ തുടര്‍ച്ചയായി ഉറങ്ങാതെ ജോലിയെടുക്കുകയും ചെയ്യുന്നു. അങ്ങനെ ആരോഗ്യനില താറുമാറായി ശരീരം പ്രതികരിക്കാന്‍ തുടങ്ങുന്നു, ചെറിയചെറിയ വ്രണങ്ങള്‍ തൊലിപ്പുറത്ത് വരുത്തിക്കൊണ്ട്. ഇത് ജോലിയെ ബാധിക്കുന്നു എന്നറിഞ്ഞ യൂന്‍ ഒരു ഡോക്ടറെ കാണാന്‍ പോവുകയും ക്രമേണ അവരില്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍ പറഞ്ഞപോലെ ജോലി ഒഴിവാക്കി രാത്രി ഉറങ്ങണോ, അതോ ഡോക്ടര്‍ പറഞ്ഞത് അനുസരിക്കാതെ തന്റെ passion ആയ ജോലിയില്‍ത്തന്നെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കണോ എന്ന ആശയക്കുഴപ്പം യൂനിനെ അലട്ടുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
ട്രെയിലര്‍ കണ്ടപ്പോള്‍ പൂര്‍ണ്ണമായും ഒരു romantic comedy ആണെന്ന് കരുതിയെങ്കിലും റൊമാന്‍സും കോമഡിയും അല്ല ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിച്ചത്. മറിച്ച് ജോലിയില്‍ അത്യന്തം ആസക്തനായ ഒരാളുടെ ജീവിതത്തിലെ അവസ്ഥകള്‍ ആണ് സംവിധായകന്‍ ചിത്രത്തിലൂടെ പ്രേക്ഷകരോട് പറയാന്‍ ശ്രമിക്കുന്നത്. സാമൂഹ്യജീവിതം ഇല്ലാത്ത ഒരു മനുഷ്യന്റെ കഥ. അത് പലപ്പോഴും രസിപ്പിക്കുന്നതും ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്നതും ആയിരുന്നു. ചില കാര്യങ്ങളിലെങ്കിലും (workaholism അല്ല) എന്റെ ജീവിതരീതികളോട് ചേര്‍ന്നുനിന്നിരുന്നു ഇതിലെ നായകന്‍റെ സ്വഭാവവിശേഷങ്ങള്‍. അതിനാല്‍ ചിത്രവുമായി സംവദിച്ചുപോവാന്‍ എനിക്ക് സാധിച്ചു. പലര്‍ക്കും സമാനമായ അനുഭവം ഉണ്ടായേക്കാം ചിത്രം കാണുമ്പോള്‍. ഭയാനകമായൊരു രീതിയില്‍ ചിത്രം അവസാനിക്കുന്നു എന്ന് തോന്നിയെങ്കിലും ക്ലീഷേ വിമുക്തമായ, എങ്കിലും പ്രതീക്ഷാനിര്‍ഭരവും സന്തോഷകരവുമായ ഒരു അവസാനംതന്നെയാണ് ചിത്രത്തിനുണ്ടായത്.
എല്ലാ നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. യൂനിനെ അവതരിപ്പിച്ച Sunny Suwanmethanon തന്നെയായിരുന്നു ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. I Fine Thank you Love youവിനുശേഷം അദ്ദേഹത്തിന്റെ നല്ലൊരു വേഷമായിരുന്നു ഈ ചിത്രത്തില്‍. നായികയായ Davika Hoorne ഏറെ സുന്ദരിയായി കാണപ്പെട്ടു. ചിത്രത്തിന്റെ മറ്റുസാങ്കേതികമേഖലകളും നന്നായി. പശ്ചാത്തലസംഗീതം ഏറെ മികവുപുലര്‍ത്തി. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന drama ഫിലിംസ് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും ഈ ചിത്രം. പിന്നെ digital ads, graphic design തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും പല കാര്യങ്ങളും connect ചെയ്യാന്‍ സാധിക്കും ഇതില്‍. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment