നോക്ക് നോക്ക് (Knock Knock, 2015, English)
ഡെത്ത് ഗെയിം എന്ന 1977 ചിത്രത്തെ ആസ്പദമാക്കി എലി റോത്ത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നോക്ക് നോക്ക്. കീനു റീവ്സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Lorenza Izzo, Ana de Armas എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നു.
ഒരു ലോങ്ങ് വീക്ക്‌ഏന്‍ഡില്‍ ഭാര്യയും മക്കളും ഒരു യാത്രപോയതിനാല്‍ ഗൃഹനാഥനായ എവാന്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. രാത്രി പെരുമഴയത്ത് രണ്ട് അജ്ഞാതയുവതികള്‍ വഴിതെറ്റി അയാളുടെ വീട്ടില്‍ വരികയും എവാന്‍ അയാളുടെ നല്ലമനസ്സുകൊണ്ട് അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാല്‍ എവാനെ കാത്തിരുന്നത് ഒരാളും ഒരിക്കലും ആഗ്രഹിക്കാത്തരീതിയിലുള്ള സംഭവങ്ങളായിരുന്നു. കഥയിലേക്ക് കൂടുതല്‍ കടക്കുന്നില്ല. മൈക്കല്‍ ഹാനെക്കെയുടെ ഫണ്ണി ഗെയിംസിലും മറ്റുപലചിത്രങ്ങളിലും കണ്ടതിനുസമാനമായ ഒരു കഥതന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്. എങ്കിലും ചിത്രത്തില്‍ ഉടനീളം ടെന്‍ഷന്‍ നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വീട്ടിലേക്ക് വരുന്ന യുവതികളെ അത്യന്തം വെറുപ്പോടെ മാത്രമേ പ്രേക്ഷകന് കാണാനാകൂ. അവരെ കൊന്നുകൊലവിളിക്കാന്‍ തോന്നത്തക്കവിധത്തില്‍ ഉള്ള പാത്രസൃഷ്ടി നടത്തിയതില്‍ സംവിധായകന് അഭിമാനിക്കാം. ഫണ്ണി ഗെയിംസിലെയും ഗ്രഡ്ജിലെയും നാന്‍ മഹാന്‍ അല്ലൈയിലെയും മറ്റും വില്ലന്മാരെപ്പോലെ എന്റെ ലിസ്റ്റില്‍ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാവും ഇതിലെ ബെല്ലും ജെനിസിസും. ശത്രുക്കള്‍ക്കുപോലും സംഭവിക്കാന്‍ നമ്മള്‍ ആഗ്രഹിക്കാത്തവിധത്തില്‍ പലതും ചിത്രത്തില്‍ നടക്കുമ്പോള്‍ ഇത്രയും depressing ആയ രംഗങ്ങള്‍ സൃഷ്ടിച്ചതിന് സംവിധായകനോടുപോലും ദേഷ്യം തോന്നിപ്പോവാം. ഒടുവില്‍ പ്രതീക്ഷിക്കാത്തവിധത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ ആകെ തളര്‍ന്ന് ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു എന്റെ മനസ്സ്.
കീനു റീവ്സ് എവാന്‍ ആയി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രക്ഷപ്പെടാനുള്ള ആഗ്രഹവും നിസ്സഹായതയും മറ്റും ആ കണ്ണുകളില്‍ പ്രതിഫലിച്ചു. ഈ പ്രായത്തിലും അങ്ങേര് കിടു ലുക്കാണ്. പിന്നെ ബെല്ലിനെയും ജെനിസിസിനെയും അവതരിപ്പിച്ച Ana de Armas, Lorenza Izzo എന്നിവര്‍. ഒരു ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ കിട്ടിയാല്‍ തല അടിച്ചുപൊട്ടിക്കാനോ, മുഖം പിടിച്ച് റോട്ടില്‍ ഉരയ്ക്കാനോ ഒക്കെ തോന്നിപ്പോവുന്ന പ്രകടനം. കഥയും കഥാപാത്രങ്ങളും അത്തരത്തിലുള്ള പ്രകടനം ആവശ്യപ്പെട്ടതുകൊണ്ട് അത് അത്രയും മികച്ചുനിന്നു എന്നുതന്നെ വേണം പറയാന്‍. ഒരിക്കല്‍പ്പോലും ഒരിറ്റുസഹതാപമോ സ്നേഹമോ തോന്നിപ്പിക്കാത്തവിധത്തിലുള്ള പ്രകടനങ്ങള്‍.
സാങ്കേതികമേഖലകളില്‍ എല്ലാം ചിത്രം അത്യാവശ്യം നല്ല നിലവാരം പുലര്‍ത്തി. ആദ്യാവസാനം പ്രേക്ഷകന്റെ മനസ്സില്‍ ടെന്‍ഷന്‍ നിലനിര്‍ത്തുന്നവിധത്തില്‍ ചടുലമായ ആഖ്യാനശൈലിയും ചിത്രത്തിന്‍റെ മാറ്റുകൂട്ടി. ഐഎംഡിബിയിലും മറ്റും ഏറെ മികച്ച അഭിപ്രായം ഒന്നുമല്ല ചിത്രത്തിനുള്ളത്. എങ്കിലും വളരെ disturbing ആയ ഒരു ചലച്ചിത്രാനുഭവം ആയിരുന്നു എനിക്ക് നോക്ക് നോക്ക്. ഇനി ഇതിന്റെ ഹാങ്ങ്‌ഓവര്‍ മാറാന്‍ ഏതെങ്കിലും കോമഡി പടം കാണേണ്ടിവരും. ഏറെ disturbing and depressing ആയ ചിത്രങ്ങള്‍ കാണാനുള്ള മനക്കരുത്തുള്ളവര്‍ കാണാന്‍ ശ്രമിക്കുക. വേറൊരു കാര്യം, erotic thriller എന്ന ഗണത്തില്‍ ആണ് makers ചിത്രത്തെ പെടുത്തിയിരിക്കുന്നത്. പക്ഷേ കാര്യമായിട്ട് erotica ഒന്നും ഇല്ല, ഉള്ള ഒന്നുരണ്ട് സീന്‍സ് കൊള്ളാം.

No comments:
Post a Comment