ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് 3 (I Spit On Your Grave 3, 2015, English)
1978ല്‍ റിലീസ് ചെറിയ രീതിയില്‍ റിലീസ് ചെയ്യുകയും, തുടര്‍ന്ന് 1980ല്‍ റി-റിലീസ് ചെയ്തശേഷം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത slasher revenge ചിത്രമാണ് Day of the Woman അഥവാ I Spit On Your Grave. തുടര്‍ന്ന് ലോകമെമ്പാടുമുള്ള പല സംവിധായകരും ഈ ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചുവെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമേ നല്ല അഭിപ്രായം നേടിയുള്ളൂ. 2010ല്‍ remake ചെയ്യപ്പെട്ട ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. അതിനെത്തുടര്‍ന്ന് സമാനമായ ഒരു കഥയുമായി 2013ല്‍ അതിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു എങ്കിലും അതിന് പ്രത്യേകിച്ച് പുതുമകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വേണ്ടത്ര നല്ല അഭിപ്രായങ്ങള്‍ നേടാനായില്ല. തുടര്‍ന്ന് ഈ വര്‍ഷം 2010ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ തുടര്‍ച്ചയായി ആ സീരീസിലെ മൂന്നാമത്തെ ചിത്രം പുറത്തിറങ്ങി. മറ്റൊരു കഥയ്ക്കുപകരം ആദ്യചിത്രത്തിലെ ജെന്നിഫര്‍ ഹില്‍സ് എന്ന നായികയുടെ തുടര്‍ന്നുള്ള ജീവിതംതന്നെയാണ് മൂന്നാം ഭാഗത്തില്‍ കാണാനാവുക. R.D. Braunstein സംവിധാനം ചെയ്ത ചിത്രത്തില്‍ Sarah Butler, Jennifer Landon,`Doug McKeon തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തി.
തനിക്ക് അനുഭവിക്കേണ്ടിവന്ന ബലാത്സംഗത്തിന് കാരണക്കാരായവരെ മൃഗീയമായി കൊലപ്പെടുത്തി പ്രതികാരം തീര്‍ത്ത ജെന്നിഫര്‍ ഇപ്പോള്‍ സാധാരണജീവിതം തുടരാനുള്ള ശ്രമത്തിലാണ്. തന്റെ ദുരനുഭവത്തിന്റെ ബാക്കിപത്രമായി ആരോടും വിശ്വാസമില്ലായ്മ, മനുഷ്യത്വത്തിനോട് ഒന്നടങ്കമുള്ള വെറുപ്പ് എന്നിവ ജെന്നിഫറിനെ വല്ലാതെ ശല്യപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ സമാനാനുഭവങ്ങളെ നേരിടേണ്ടിവന്ന ഒരുകൂട്ടം ആളുകളുടെ രഹസ്യഗ്രൂപ്പില്‍ ജെന്നിഫര്‍ അംഗമാവുന്നു. അവിടെവെച്ച് മാര്‍ല എന്ന യുവതിയുമായി ജെന്നിഫര്‍ സൗഹൃദം ആരംഭിക്കുന്നു. അങ്ങനെ രസകരമായി മുന്നോട്ടുപോവുകയായിരുന്ന ജെന്നിഫറിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുകയും അത് അവരെ ഉലയ്ക്കുകയും ചെയ്യുന്നു. അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന് ജെന്നിഫര്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
I Spit On Your Graveന്റെ 1980 വേര്‍ഷനില്‍ ലൈംഗികത ആയുധമാക്കിയുള്ള പ്രതികാരത്തിനായിരുന്നു ഏറെ പ്രാധാന്യം കൊടുത്തതെങ്കില്‍ 2010ല്‍ ഇറങ്ങിയ റീമേക്കിലും 2013ലെ രണ്ടാംഭാഗത്തിലും പൂര്‍ണ്ണമായും വയലന്‍സിനുതന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ പുതിയ ചിത്രത്തില്‍ വയലന്‍സിന്റെ അളവ് ഏറെ കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. അതിനുപകരം ബലാത്സംഗത്തിന് ഇരയായ ഒരാളുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാവുന്ന അരക്ഷിതാവസ്ഥയെയും insecurityയെയും മറ്റും പറ്റി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം വിജയം കണ്ടെന്നുതന്നെവേണം പറയാന്‍. വൈകാരികമായി ഈ സീരീസിലെ മറ്റുചിത്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഈ ചിത്രം. ജെന്നിഫറിന്റെ വേഷം കൈകാര്യം ചെയ്ത സാറാ ബട്ട്ലറിന്റെ മികച്ച പ്രകടനവും ഇതിന് സഹായകമായി. നല്ല dialoguesഉം ചിത്രത്തിന്‍റെ plus point ആണ്. ക്രൂരതയും രക്തച്ചൊരിച്ചിലും ഏറിയ രംഗങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഉള്ളവ അസഹനീയമായിരുന്നു.
അങ്ങനെ മികച്ചരീതിയില്‍ മുന്നോട്ടുപോവുന്ന ചിത്രം പക്ഷേ അവസാനത്തെ പത്തിരുപതുമിനിറ്റ് തകര്‍ന്നടിഞ്ഞ അവസ്ഥയാണ് എനിക്ക് കാണാന്‍ സാധിച്ചത്. സംവിധായകന് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തത ഇല്ലാതെപോവുകയോ, അതോ അവര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാവാതിരിക്കുകയോ, എന്തോ. അത്രയും നേരം വളരെ നന്നായി മുന്നോട്ടുപോയ ചിത്രം അവസാനരംഗങ്ങളില്‍ നിരാശപ്പെടുത്തി. എന്നിരുന്നാലും ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്തതുകൊണ്ടും, ചിത്രത്തിന്‍റെ 80ശതമാനത്തോളം മികച്ചതായതുകൊണ്ടും കാണാവുന്ന ഒന്നുതന്നെയാണ് I Spit On Your Grave 3. ആദ്യഭാഗം കണ്ടവര്‍ക്ക് ധൈര്യമായി കാണാം.

No comments:
Post a Comment