ലോസ്റ്റ് ഇന്‍ ബെയ്ജിംഗ് (Lost in Beijing, 2007, Mandarin)
ലി യുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ലോസ്റ്റ് ഇന്‍ ബെയ്ജിംഗ്. Fan Bingbing, Tony Leung Ka-fai, Tong Dawei, Elaine Jin എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബെയ്ജിംഗ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ മാനുഷികബന്ധങ്ങളുടെ കഥ പറയുന്ന ഒന്നാണ്.
ഒരു മസ്സാജ് പാര്‍ലറില്‍ ജോലിചെയ്യുന്ന യുവതിയായ പിംഗുവോയും ഭര്‍ത്താവ് ആന്‍കുനും ചെറുതെങ്കിലും സന്തോഷം നിറഞ്ഞ ജീവിതം നയിക്കുന്ന ദമ്പതിമാരാണ്. അങ്ങനെ ഇരിക്കെ ഒരിക്കല്‍ പിംഗുവോ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ ലിന്‍ ഡോങ്ങ് മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുകയായിരുന്ന പിംഗുവോയുമായി ബലാത്കാരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇക്കാര്യം കാണുന്ന ആന്‍കുന്‍ രോഷാകുലനാവുകയും ലിന്‍ ഡോങ്ങിനോട് നഷ്ടപരിഹാരമായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിന് ലിന്‍ ഡോങ്ങ് തയ്യാറാകാതിരുന്നപ്പോള്‍ ആന്‍കുന്‍ ലിന്‍ ഡോങ്ങിന്റെ മധ്യവയസ്കയായ ഭാര്യയോട് ഇക്കാര്യം പറയുന്നു. തുടര്‍ന്ന് അവര്‍ പ്രതികാരം എന്നപോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് പിംഗുവോ ഗര്‍ഭിണി ആണെന്നറിയുമ്പോള്‍ ആ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നതിനെച്ചൊല്ലി ലിന്‍ ഡോങ്ങും ആന്‍കുനും തര്‍ക്കിക്കുന്നു. ഒടുവില്‍ കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഏതെന്ന് അറിഞ്ഞാല്‍ അതിനനുസരിച്ച് തീരുമാനം എടുക്കാം എന്നും കുട്ടികളില്ലാത്ത ലിന്‍ ഡോങ്ങിന്റെ ആണ് കുഞ്ഞ് എങ്കില്‍ ഒരുലക്ഷം യുവാന്‍ ലിന്‍ ഡോങ്ങ് ആന്‍കുന്നിന് നല്‍കാം എന്നും അവര്‍ തീരുമാനത്തില്‍ എത്തുന്നു. എന്നാല്‍ കുഞ്ഞ് ജനിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കായിരുന്നു അവര്‍ പൊയ്ക്കൊണ്ടിരുന്നത്. അങ്ങനെ തികച്ചും സംഭ്രമജനകമായ നിമിഷങ്ങളിലൂടെ മുന്നേറുന്ന ചിത്രം പക്ഷേ അവസാനിക്കുന്നത് അത്രയ്ക്കൊന്നും വ്യക്തത ഇല്ലാത്ത ഒരു ക്ലൈമാക്സില്‍ ആണെന്ന് പറയേണ്ടിവരും. എന്നിരുന്നാലും വളരെ വ്യക്തതയുള്ള പാത്രസൃഷ്ടികൊണ്ടും മികച്ചുനില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ് ചിത്രം. നല്ലൊരു സംവിധായകന്റെ കയ്യൊപ്പ് ചിത്രത്തില്‍ ഉടനീളം പ്രേക്ഷകന് കാണാന്‍ സാധിക്കും. നടീനടന്മാരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
സാധാരണമനുഷ്യരുടെ കഥ ഒട്ടും അതിഭാവുകത്വം ചേര്‍ക്കാതെ പറയുന്ന, കുറച്ച് മെല്ലെപ്പോവുന്ന ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment