വെക്കേഷന്‍ (Vacation, 2015, English)
1983ല്‍ തുടങ്ങിയ വെക്കേഷന്‍ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് ഈ വെക്കേഷന്‍. ഒരു ടിവി ഫിലിമും ഒരു ഷോര്‍ട്ട് ഫിലിമും അടക്കം ഈ സീരീസിലെ ഏഴാമത്തെ ചിത്രമാണിത്. National Lampoon മാസികയില്‍ വന്ന വെക്കേഷന്‍ 58 എന്ന കഥയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ സീരീസിലെ ആദ്യചിത്രത്തിന്‍റെ റീമേക്ക് ആയാണ് പുതിയ വെക്കേഷന്‍ പ്ലാന്‍ ചെയ്തതെങ്കിലും പിന്നീട് കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മറ്റുചിത്രങ്ങളുടെ തുടര്‍ച്ചയായ പുതിയൊരു ചിത്രമാക്കുകയായിരുന്നു. ആദ്യ വെക്കേഷന്‍ ചിത്രത്തിലെ പയ്യന്‍ റസ്റ്റി ഗ്രിസ്‌വോള്‍ഡിനെയും അയാളുടെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്.
ഒരു ഡൊമസ്റ്റിക്ക് പൈലറ്റ് ആയ റസ്റ്റി തന്റെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനായി അവരെ ഒരു യാത്രയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നു. പണ്ട് റസ്റ്റിയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൂടെ പോയ ഒരു തീം പാര്‍ക്കിലേക്ക് തന്റെ ഭാര്യയേയും മക്കളെയും കൊണ്ടുപോകാനായിരുന്നു റസ്റ്റിയുടെ പ്ലാന്‍. അവരുടെ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. പൂര്‍ണ്ണമായും കോമഡി ട്രാക്കിലൂടെതന്നെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഒരേ തരത്തിലുള്ള ഹാസ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ഹാസ്യത്തിന്റെ പല സാധ്യതകളെയും ഫലപ്രദമായി ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പുതുമുഖസംവിധായകരായ Jonathan Goldsteinനും John Francis Daleyയ്ക്കും സാധിച്ചു. അതുകൊണ്ടുതന്നെ ഉടനീളം ചിരിപ്പിക്കുന്ന ഒരു ചിത്രമായിമാറി വെക്കേഷന്‍. ഇമോഷണല്‍ രംഗങ്ങള്‍ ചിലതൊക്കെ ഉണ്ടായിരുന്നെങ്കിലും അവ ചിത്രത്തോട് ചേര്‍ന്നുനിന്നു. അവയ്ക്കിടയിലും കയറിവന്ന കൊച്ചുകൊച്ചുകൊമഡികള്‍ രസകരമായിരുന്നു.
ഹാങ്ങ്‌ഓവര്‍ സീരീസിലെ സ്റ്റുവര്‍ട്ടിന്റെ വേഷം ചെയ്ത Ed Helms ആണ് ചിത്രത്തില്‍ റസ്റ്റിയുടെ വേഷത്തില്‍ എത്തുന്നത്. റസ്റ്റിയുടെ ഭാര്യയും മക്കളുമായി Christina Applegate, Skyler Gisondo, Steele Stebbins എന്നിവരും വേഷമിട്ടു. ഈ നാലുപേരുടെയും ഒരു കുടുംബമായുള്ള on screen chemistry നല്ലപോലെ workout ആയത് ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ ഏറെ സഹായിച്ചു എന്നുതന്നെ വേണം പറയാന്‍. ചെറിയചെറിയ വേഷങ്ങളില്‍ വന്നുപോയ മറ്റഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. സീരീസിലെ പഴയ ചിത്രങ്ങളില്‍ മിക്കതിലും പൊതുവായി കടന്നുവരുന്ന കാര്യങ്ങള്‍ പലതും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് nostalgia ഉണര്‍ത്താന്‍ സഹായിച്ചിരിക്കാം.
പ്രേക്ഷകനെ ഏറെ ചിന്തിപ്പിക്കാതെ ഉടനീളം ചിരിപ്പിക്കുന്ന ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കാണാവുന്ന ഒരു ചിത്രംതന്നെയാണ് വെക്കേഷന്‍. We are the Millers, Ted, Horrible Bosses തുടങ്ങിയ ചിത്രങ്ങളുടെ ഒക്കെ ലെവലില്‍ ഉള്ള മറ്റൊരെണ്ണം. കാണാന്‍ ശ്രമിക്കുക. ഈ ചിത്രം കാണുന്നതിനുമുന്‍പ് ഈ സീരീസിലെ പഴയ ചിത്രങ്ങള്‍ കാണണം എന്നില്ല, വിക്കിയില്‍ വായിച്ചതനുസരിച്ച് കഥാപാത്രങ്ങളും അവരുടെ വെക്കേഷനും മറ്റുമേ ചിത്രങ്ങളിലെ പൊതുഘടകങ്ങളായിട്ടുള്ളൂ.

No comments:
Post a Comment