ദ ഗുഡ് ഡൈനസോര്‍ (The Good Dinosaur, 2015, English)
ഡിസ്നി പിക്സാറിന്റെ നിര്‍മ്മാണത്തില്‍ പുറത്തുവന്ന ഏറ്റവും പുതിയ ത്രീഡി ആനിമേഷന്‍ ചിത്രമാണ് ദ ഗുഡ് ഡൈനസോര്‍. പീറ്റര്‍ സോണ്‍ സംവിധാനം ചെയ്ത ചിത്രം ഒരു Apatosaurus ഡൈനസോര്‍ കുട്ടിയുടെ കഥയാണ് പറയുന്നത്.
ലക്ഷക്കണക്കിനുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു asteroid ഭൂമിയില്‍ പതിച്ചതിന്റെ ഫലമായി ഡൈനസോറുകള്‍ക്ക് വംശനാശം സംഭവിച്ചു എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ആ asteroid ഭൂമിയില്‍ പതിച്ചില്ലായിരുന്നുവെങ്കില്‍ എന്തായേനെ, അങ്ങനെയൊരു കഥയാണ് ഈ ചിത്രം പറയുന്നത്. സസ്യഭുക്കുകള്‍ എന്ന് വിശ്വസിക്കപ്പെട്ടിരുന്ന apatosaurus വര്‍ഗത്തില്‍പ്പെട്ട ഒരു ഡൈനസോര്‍ കുടുംബത്തിലാണ് കഥ നടക്കുന്നത്. കൃഷിചെയ്തുജീവിക്കുന്ന അച്ഛനും അമ്മയും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഇളയമകനായ ആര്‍ലോ ശരീരപ്രകൃതിയില്‍ കുറിയവനും അല്പം ഭീരുവുമാണ്. ആര്‍ലോയെ ധൈര്യശാലിയാക്കാന്‍ അച്ഛനും ജ്യേഷ്ഠന്‍മാരും പലവിധത്തില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലിക്കുന്നില്ല. അങ്ങനെയിരിക്കെ തങ്ങളുടെ വിളവുതിന്നാന്‍ എത്തിയ ഒരു ഗുഹാമനുഷ്യക്കുട്ടിയെ പിന്തുടരുന്നതിനിടെ ആര്‍ലോ പുഴയില്‍ വീഴുകയും കുടുംബത്തില്‍നിന്ന് വേര്‍പെടുകയും ചെയ്യുന്നു. വഴിതെറ്റി വനത്തിനുള്ളില്‍ എവിടെയോ പെട്ടുപോവുന്ന ആര്‍ലോയ്ക്ക് കൂട്ടായി സ്പോട്ട് എന്ന ആ ഗുഹാമനുഷ്യക്കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ച് തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്താനുള്ള ആര്‍ലോയുടെയും സ്പോട്ടിന്റെയും യാത്രയും, ആ യാത്രയ്ക്കിടെ അരങ്ങേറുന്ന സംഭവങ്ങളിലൂടെ സ്പോട്ടും ആര്‍ലോയും തമ്മിലുള്ള ബന്ധം വളരുകയും ആര്‍ലോ ജീവിതം എന്തെന്ന് പഠിക്കുകയും, എതിരാളികളെ നേരിടാന്‍ കെല്‍പ്പുള്ള ധൈര്യശാലിയായി മാറുകയും ചെയ്യുന്നതിലൂടെയും മട്ടുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയിക്കുന്ന ആദ്യാവസാനം ഹൃദയസ്പര്‍ശിയായ, മികച്ചൊരു അനുഭവംതന്നെയാണ് ഈ ചിത്രം.
പേടിത്തൊണ്ടനായ പ്രധാനകഥാപാത്രത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുക, എന്നിട്ട് സ്വന്തം അനുഭവങ്ങളിലൂടെ അയാള്‍ ജീവിതം പഠിക്കുകയും തന്റെ കഴിവുതെളിയിക്കുകയും ചെയ്യുക, ഒരുപാട് സിനിമകളില്‍ കണ്ടിട്ടുള്ള അതേ കഥാതന്തുവിനെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചിരിക്കുന്നത്. എന്നിട്ടും ഇത്രയേറെ മികച്ചൊരു അനുഭവമായിമാറാന്‍ ചിത്രത്തിനുസാധിച്ചത് പ്രേക്ഷകരുടെ വികാരങ്ങലെന്‍ ഉണര്‍ത്തുന്നതരത്തിലുള്ളൊരു മികച്ച തിരക്കഥയുടെ സാന്നിധ്യവും, അതിലുപരി അത്യന്തം മനോഹരവും രമണീയവുമായ ദൃശ്യങ്ങളുമാണ്. ഇമവെട്ടാന്‍ പോലും തോന്നാത്തവിധത്തില്‍ കണ്ണഞ്ചിപ്പിക്കുന്നതരത്തിലാണ് ഓരോ രംഗവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതൊക്കെ ആനിമേഷന്‍തന്നെയാണോ എന്നുവരെ സംശയം തോന്നുന്നതരത്തിലുള്ള ദൃശ്യങ്ങള്‍. ശരിക്കും outstanding visuals എന്നുപറഞ്ഞാല്‍ത്തന്നെ കുറഞ്ഞുപോകും. ഞാന്‍ 2Dയിലാണ് കണ്ടത്, 3D effects എങ്ങനെ ഉണ്ടെന്നറിയില്ല. നല്ലോണം പൈസചെലവാക്കിയിട്ടുണ്ടെങ്കിലും അതൊക്കെ സ്ക്രീനില്‍ കാണുന്നുമുണ്ട്. ഇപ്രാവശ്യത്തെ അക്കാദമി അവാര്‍ഡുകള്‍ ചിലതെങ്കിലും ഡൈനോ കൊണ്ടുപോകും എന്ന് പ്രതീക്ഷിക്കുന്നു.
രസകരമായ കഥാപാത്രങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഡൈനസോറുകള്‍ക്കിടയില്‍ത്തന്നെയുള്ള വിവിധവര്‍ഗങ്ങളെ ചിത്രത്തില്‍ കാണാം. പറക്കുന്ന, ഇരപിടിച്ചുജീവിക്കുന്ന ക്രൂരന്മാരായ Pterosaurs, കാളകളെ വളര്‍ത്തുന്ന Tyrannosaurus തുടങ്ങി പല ജീവജാലങ്ങളെയും രസകരമായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രാചീനമനുഷ്യവംശത്തില്‍പ്പെട്ട, നാലുകാലില്‍ നടക്കുകയും മരങ്ങളില്‍ ഓടിച്ചാടിക്കളിക്കുകയും ചെയ്യുന്ന സ്പോട്ട് എന്ന കുട്ടിയും മികച്ചൊരു കഥാപാത്രമായിരുന്നു. മനുഷ്യന്‍ ഭാഷയാല്‍ ആശയവിനിമയം നടത്തുന്നതിനും മുന്‍പുള്ള കഥയായതിനാല്‍ ചില ശബ്ദങ്ങള്‍ മാത്രമേ ആ കുട്ടി ഉണ്ടാക്കിയിരുന്നുള്ളൂ. ഡൈനോകള്‍ക്കിടയില്‍ അരുമയായൊരു വളര്‍ത്തുമൃഗത്തെപ്പോലെ ഒരു മനുഷ്യക്കുട്ടിയെ കാണാന്‍ സാധിച്ചത് കൗതുകമുണര്‍ത്തി. എല്ലാ കഥാപാത്രങ്ങള്‍ക്കും മികവുറ്റരീതിയില്‍ത്തന്നെയാണ് ശബ്ദം നല്‍കപ്പെട്ടിരിക്കുന്നത്.
മനസ്സുനിറഞ്ഞും, അല്‍പം കണ്ണീര്‍ പൊഴിച്ചും ആണ് ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ സാധിച്ചുള്ളൂ. ഏറെ പുതുമയൊന്നും ഇല്ലാത്തൊരു കഥയാണെങ്കില്‍ക്കൂടി breathtaking visualsഉം ഹൃദയസ്പര്‍ശിയായ കഥാസന്ദര്‍ഭങ്ങളും ആ കുറവ് നികത്താന്‍ സഹായിക്കുന്നു. നല്ലൊരു തീയറ്ററില്‍ത്തന്നെ ഈ ചിത്രം കാണാന്‍ ശ്രമിക്കുക.
PS: സഞ്ജയ് പട്ടേല്‍ സംവിധാനംചെയ്ത പിക്സാറിന്റെതന്നെ ഹ്രസ്വചിത്രം 'Sanjay's Super Team' സിനിമതുടങ്ങുന്നതിനുമുന്‍പ് കാണിച്ചിരുന്നു. ഹിന്ദുദൈവങ്ങളുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ് ഈ ഹ്രസ്വചിത്രം. നല്ലൊരു അനുഭവമായിരുന്നു ഏഴുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം.