സംവണ്‍ ലൈക് മി (Someone like Me aka Eine wen iig, dr Dällebach Kari, 2012, Swiss German)
അടുത്തുള്ള തീയറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് യാദൃശ്ചികമായി കാണാന്‍ സാധിച്ച ചിത്രമാണിത്. Xavier Koller എന്ന സീനിയര്‍ സ്വിറ്റ്സര്‍ലന്‍ഡ് സംവിധായകന്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് Hanspeter Müller, Carla Juri, Nils Althaus തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു മുറിച്ചുണ്ടനായ മനുഷ്യന്റെ കഥ പറയുന്നു.
1800കളുടെ അവസാനം. കാരി എന്ന യുവാവ് മുറിച്ചുണ്ടനായി പിറന്നയാളാണ്. വളര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും എന്ന കാരണത്താല്‍ ജനിച്ചപ്പോഴേ കാരിയെ ഉപേക്ഷിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും കാരിയുടെ അമ്മ തന്റെ ഏഴാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. കാരിയെ അമ്മ വളര്‍ത്തിവലുതാക്കുന്നു. യുവാവായ കാരി ബേണ്‍ നഗരത്തില്‍ ഒരു ബാര്‍ബര്‍ഷോപ്പ് നടത്താന്‍ തുടങ്ങുന്നു. തന്റെ രൂപവൈകല്യത്തെപ്പറ്റി സദാ ബോധവാനായ കാരി ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍വെച്ച് ഒരു ധനികകുടുംബാംഗമായ ആന്‍മേരിയെ പരിചയപ്പെടുന്നു. ആദ്യദര്‍ശനത്തില്‍ത്തന്നെ അവര്‍ പരസ്പരം ഏകദേശം പ്രണയബദ്ധരാവുകയാണ്. ആദ്യമൊക്കെ ആ പ്രണയം ആസ്വദിക്കുന്ന കാരി പക്ഷേ പിന്നീട് തന്റെ മുഖവൈകല്യം ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നോര്‍ത്ത് ആന്‍മേരിയെ പ്രണയത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അവര്‍ അതിന് വഴങ്ങുന്നില്ല. പിന്നീടുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. മദ്ധ്യവയസ്കനായ കാരിയുടെ ബാല്യം മുതലുള്ള ഓര്‍മ്മകളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഒടുവില്‍ ഒട്ടും അതിഭാവുകത്വമില്ലാത്ത ഒരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ നല്ലൊരു ചിത്രം കണ്ട സംതൃപ്തിയാണ് പ്രേക്ഷകന് ഉണ്ടാവുക.
കാരിയുടെ മൂന്നുഘട്ടങ്ങളില്‍ ഉള്ള വേഷങ്ങള്‍ അവതരിപ്പിച്ച നടന്മാര്‍ ആ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. അഭിനയത്തിലും ചേഷ്ടകളിലും ഒരു consistency കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു. നായികയായ ആന്‍മേരിയെ അവതരിപ്പിച്ച Carla Juri ഏറെ മനോഹരിയായി കാണപ്പെട്ടു. വളരെ നിഷ്കളങ്കമായ ഇവരുടെ പ്രണയരംഗങ്ങള്‍ ഏറെ മികച്ചുനിന്നു.
ഇഴഞ്ഞുനീങ്ങുന്ന ഒരു ചിത്രം പ്രതീക്ഷിച്ചുപോയ എനിക്ക് കിട്ടിയത് നല്ലൊരു feel-good ജീവിതകഥയാണ്. നല്ല ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം നിരാശപ്പെടുത്താന്‍ ഇടയില്ല. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment