യു ആര്‍ ദി ആപ്പിള്‍ ഓഫ് മൈ ഐ (You are the apple of my eye, 2011, Taiwanese)
തായ്വാനീസ് സാഹിത്യകാരന്‍ Giddens Ko തന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രചിച്ച അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് യു ആര്‍ ദി ആപ്പിള്‍ ഓഫ് മൈ ഐ. Giddens Ko തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ Ko Chen-tung, Michelle Chen, Owodog തുടങ്ങിയവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു.
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവാവായ കോച്ചിങ്ങിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അയാളുടെ സ്കൂള്‍ ജീവിതത്തിലേക്ക് പോവുന്ന ചിത്രം 1990കളിലെ കോച്ചിങ്ങിന്റെയും സുഹൃത്തുക്കളുടെയും കഥപറയുന്നു. ഹൈസ്കൂളില്‍ ഏറെ വികൃതിയായ കോച്ചിങ്ങിനെ നന്നാക്കാനായി ടീച്ചര്‍ ക്ലാസിലെ മിടുക്കിയായ വിദ്യാര്‍ഥിനി ഷെഞ്ചായിയുടെ കൂടെ ഇരുത്തുന്നു. കോച്ചിങ്ങിന്റെ കൂട്ടുകാരുടെ ഒക്കെ സ്വപ്നങ്ങളിലെ റാണിയായ ഷെഞ്ചായി പക്ഷേ കോച്ചിങ്ങിന്റെ കണ്ണില്‍ പക്ഷേ അവര്‍ സാധാരണ ഒരു പെണ്‍കുട്ടി എന്നതിലും അപ്പുറം ഒന്നും ആയിരുന്നില്ല. സ്കൂളിലെ പല സംഭവങ്ങളിലൂടെയും അവര്‍ തമ്മിലുള്ള സൗഹൃദം വളരുകയും മറ്റും ചെയ്യുന്നു. പിന്നീട് അവര്‍ കോളേജില്‍ ചേരുകയും വെവ്വേറെ ഇടങ്ങളില്‍ ആവുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
തന്റെ ആദ്യചിത്രംതന്നെ മികച്ച ഒന്നാക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന് അഭിമാനിക്കാം. വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന ചിത്രത്തെ നല്ലരീതിയില്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. സാധാരണ ക്ലീഷേ അവസാനിപ്പിക്കലുകളില്‍നിന്ന് വിട്ടുമാറി കൂടുതല്‍ realistic ആയ ഒരു അവസാനം ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തു. നായികയെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. വളരെ വിചിത്രമായ പല പാത്രസൃഷ്ടികളും ചിത്രത്തില്‍ കാണാന്‍ സാധിച്ചു. വീട്ടില്‍ നഗ്നരായി നടക്കുന്ന നായകനും നായകന്‍റെ അച്ഛനും ഒക്കെ വ്യത്യസ്തമായ ആശയങ്ങളായിരുന്നു.
മനസ്സുനിറഞ്ഞുകൊണ്ട് കാണാവുന്ന നല്ലൊരു റൊമാന്റിക് കോമഡി ആണ് ഈ ചിത്രം. നല്ല സുഹൃത്ത്ബന്ധങ്ങളുടെ കഥയും ചിത്രം പറയുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമാവും തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സിംഗപ്പോരിലെയും മറ്റും ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഈ ചിത്രം. കാണാന്‍ ശ്രമിക്കാം.

No comments:
Post a Comment