റാസ്‌പ്പുടിന്‍ (Rasputin, 2015, Malayalam)
ജിനു ജി ഡാനിയല്‍ സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് റാസ്‌പ്പുടിന്‍. 2013ല്‍ എപ്പോഴോ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇക്കൊല്ലം ഓഗസ്റ്റില്‍ ആണ് റിലീസ് ചെയ്തത്. അന്തര്‍മുഖനായ സുശീലന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബാല്യകാലസുഹൃത്തുക്കളായ സുശീലനും രാധയും ഗോപാലനും ഇപ്പോള്‍ ഒരുമിച്ച് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ്. Playboy ആയ രാധയുടെയും അന്തര്‍മുഖരായ മറ്റുരണ്ടുപേരുടെയും ജീവിതങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെ അവര്‍ ജീവിതം പഠിക്കുന്നതും മറ്റുമാണ് ഹാസ്യത്തില്‍ ചാലിച്ച് സംവിധായകന്‍ പറയുന്നത്. പ്രധാനമായും സുശീലന്‍ എന്ന കഥാപാത്രത്തിലൂടെ മുന്നോട്ടുപോവുന്ന ചിത്രം പക്ഷേ രാധയുടെയും ഗോപാലന്റെയും കഥകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
അധികം വേഗതയൊന്നും ഇല്ലാതെ ജീവിതത്തിന്റെ താളത്തില്‍ മുന്നോട്ടുപോകുന്ന ചിത്രം ശരിക്കും ജീവിതഗന്ധി എന്നൊക്കെ വിളിക്കാവുന്ന ഒന്നാണ്, ഞാനടക്കം ഈ പ്രായത്തിലുള്ള പലരും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ അവയുടെ പ്രാധാന്യം നഷ്ടപ്പെടുത്താതെ സംവിധായകന്‍ വരച്ചുകാട്ടിയിട്ടുണ്ട്. ഏറെ രസകരമായ രംഗങ്ങളും ചിത്രത്തില്‍ ഉണ്ട്. ഹാസ്യരംഗങ്ങള്‍ ഒക്കെ കഥാസന്ദര്‍ഭങ്ങളോട് ഏറെ ചേര്‍ന്നുനില്ക്കുന്നവ ആയിരുന്നു. സമൂഹത്തില്‍ നമ്മള്‍ കാണുന്ന ചില മനുഷ്യരെയും മറ്റുംതന്നെയാണ് ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുക. മനസ്സുനിറയ്ക്കുന്നരീതിയിലുള്ള നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. നല്ല രസകരമായി തുടങ്ങി ഇടയ്ക്കൊക്കെ ഒന്ന് വലിയുന്നുണ്ടെങ്കിലും നല്ലരീതിയില്‍ അവസാനിപ്പിച്ചത് ചിത്രത്തിന് ഗുണകരമായി. ചിത്രത്തിലെ നാടകീയത ഇല്ലാത്ത സംഭാഷണങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
സുശീലനെ അവതരിപ്പിച്ചത് വിനയ് ഫോര്‍ട്ട് ആണ്. അന്തര്‍മുഖനായ ആ കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കി. എങ്കിലും ശരിക്കും തകര്‍ത്തുവാരിയത് ശ്രീനാഥ് ഭാസിയാണ്. ശരിക്കും മൂപ്പരുടെ കരിയര്‍ ബെസ്റ്റ് എന്നൊക്കെ പറയാവുന്ന വേഷം. അന്യായപെര്‍ഫക്ഷനോടെ ആണ് അദ്ദേഹം രാധ എന്നകഥാപാത്രത്തെ അവതരിപ്പിച്ചത്. അസാധ്യ ഡയലോഗ് ഡെലിവറിയും സ്വതസിദ്ധമായ mannerismsഉം കൊണ്ട് തകര്‍ത്തുവാരുകയായിരുന്നു അങ്ങേര്. ഒരുപാട് ചിരിപ്പിച്ച ഒട്ടേറെ രംഗങ്ങളില്‍ അദ്ദേഹം പൊളിച്ചടുക്കി. ഗോപാലന്‍ അഥവാ ഗോപ്സിനെ അവതരിപ്പിച്ച അജു വര്‍ഗീസും നന്നായി. തീവ്രകമ്യൂണിസ്റ്റ് ആയ സുശീലന്റെ അച്ഛന്‍കഥാപാത്രത്തെ ജോയ് മാത്യു ഗംഭീരമാക്കി. അദ്ദേഹത്തിന്റെ കുറേ ഡയലോഗുകളും ചിരിക്കാന്‍ വഴിയൊരുക്കി. നായികമാരില്‍ വന്ദനയ്ക്കും ശൃന്ദയ്ക്കും ആണ് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നത്, അവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. മറ്റുനടീനടന്മാരും നന്നായി. നന്ദു മാത്രം ഇത്തിരി ബോര്‍ ആയോ എന്ന് തോന്നി ചിലപ്പോഴൊക്കെ.
ഒരുപാട് ചിരിക്കാനും, ഇത്തിരി ചിന്തിക്കാനും ഉള്ള ഒരു ചിത്രമാണ് റാസ്‌പ്പുടിന്‍. ഇന്നത്തെ തലമുറയ്ക്ക് ഏറെ relate ചെയ്യാന്‍ സാധിക്കുന്ന ഒന്ന്. ഡിവിഡി ഇറങ്ങുമ്പോള്‍ ഫോട്ടോസഹിതമുള്ള ഡയലോഗ് പോസ്റ്റുകള്‍ ഒരുപാട് വരാന്‍ സാധ്യതയുള്ള ഒരു സിനിമ. കണ്ടുനോക്കാം. ചിത്രം കാണാന്‍ അവസരമൊരുക്കിയ Team Reelmonkന് നന്ദി.

No comments:
Post a Comment