Sunday, August 31, 2014

The Young and Prodigious T.S. Spivet Movie Review

The Young and Prodigious T.S. Spivet Movie Poster
The Young and Prodigious T.S. Spivet (English)
അമേലി, വെരി ലോങ്ങ്‌ എന്‍ഗേജ്മെന്റ്, ഡെലിക്കാറ്റെസെന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ Jean-Pierre Jeunet സംവിധാനം ചെയ്ത ത്രീഡി ചിത്രമാണ് 'The Young and Prodigious T.S. Spivet'. റീഫ് ലാര്‍സന്റെ 'The Selected Works of T.S. Spivet' എന്ന നോവലിനെ ആസ്പദമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.. പത്തുവയസ്സുകാരനായ ടി.എസ് സ്പിവെറ്റ് എന്ന മിടുക്കനായ, ശാസ്ത്രപരമായ കാര്യങ്ങളില്‍ കുതുകിയായ കുട്ടിയെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രം നല്ലൊരു വിഷ്വല്‍ ട്രീറ്റും മനസ്സ് നിറയുന്നൊരു അനുഭവവും ആണ്.. അമേലി എഫക്റ്റ് പല സ്ഥലങ്ങളിലും തോന്നിപ്പിക്കുമെങ്കിലും വളരെ രസകരമായാണ് ചിത്രം മുന്നോട്ടുപോകുന്നത്.. പുതുമുഖമായ കൈല്‍ കാറ്റ്ലെറ്റ്‌ന്റെ ടി.എസ് ആയിട്ടുള്ള പ്രകടനം പ്രശംസനീയമാണ്. അതുപോലെത്തന്നെ മറ്റുനടീനടന്മാരും നല്ല രീതിയിലുള്ള പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. മനോഹരമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ട ഈ കൊച്ചുചിത്രം ഫീല്‍-ഗുഡ് സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.