Thursday, October 23, 2014

Halo Hindi Movie Review

Halo Hindi Movie Posterഹാലോ (Halo, 1997, Hindi)
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്‌ ശിവന്റെ ആദ്യ രചനാ-സംവിധാനസംരംഭമായിരുന്നു 1997ല്‍ പുറത്തിറങ്ങിയ ഹാലോ. ഒരു തുടക്കക്കാരന്റെ ഒരുതരം പിഴവുകളും കൂടാതെ ഒരു മനോഹരമായ കൊച്ചുചിത്രമായിരുന്നു സന്തോഷ്‌ ശിവന്‍ ഒരുക്കിയത്. 2001ല്‍ ഞങ്ങളുടെ സ്കൂളില്‍ ഉണ്ടായ ഒരു സ്ക്രീനിംഗിലാണ് ഈ ചിത്രം ആദ്യമായി കാണാന്‍ സാധിച്ചത്. അന്നൊന്നും കാര്യമായി ഹിന്ദി മനസ്സിലായിരുന്നില്ല. എന്നിട്ടും എവിടെയൊക്കെയോ ഈ ചിത്രം ഉള്ളില്‍ തട്ടിയിരുന്നു. പിന്നീട് ഇന്റര്‍നെറ്റും ഒക്കെ ആയപ്പോള്‍ ഈ ചിത്രത്തിനുള്ള തിരച്ചില്‍ തുടങ്ങി. കുറേ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ റിക്വസ്റ്റ് പോസ്റ്റ്‌ ചെയ്തിരുന്നെങ്കിലും എവിടന്നും കിട്ടിയില്ല.. ഒടുവില്‍ ഒരു ദിവസം ടോറന്റില്‍ നിന്ന് ഈ സിനിമ കിട്ടിയപ്പോള്‍ വീണ്ടും കണ്ടു.
അമ്മയില്ലാത്ത സാഷ എന്ന എഴുവയസ്സുകാരിയുടെയും അവരുടെ ഹാലോ എന്നുപേരുള്ള വളര്‍ത്തുനായയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.. ഒരവസരത്തില്‍ ആ നായക്കുട്ടിയെ നഷ്ടപ്പെടുന്ന സാഷ കൂട്ടുകാര്‍ക്കൊക്കൊപ്പം അതിനുവേണ്ടിയുള്ള തിരച്ചിലുകള്‍ നടത്തുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും നല്ല രീതിയില്‍ പറഞ്ഞുപോകുന്നുണ്ട് സംവിധായകന്‍. ചിലയിടങ്ങളില്‍ ഒരുപരിധിവരെ cinematic liberty എടുക്കുന്നുണ്ടെങ്കിലും ഉദ്ദേശശുദ്ധിയെ മാനിച്ച് അതെല്ലാം വളരെ എളുപ്പത്തില്‍ മറന്നുകളയാവുന്നതേ ഉള്ളൂ. ഇടയ്ക്ക് മതത്തിന്റെ പേരില്‍ നടക്കുന്ന വഴക്കുകള്‍ക്കെതിരെ ചില കൊട്ടുകളും ചിത്രം കൊടുക്കുന്നുണ്ട്.. ഒരു ഡയലോഗ് ഇങ്ങനെയാണ്..
"Dad, this war is God-made or Man-made?"
"Man-made, for God!"
സാഷയായി അഭിനയിച്ച ബേനാഫ് ദാദാചന്ദ്ജിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ് ആണ്. കുട്ടികള്‍ക്കുള്ള ചിത്രമെന്ന ലേബലില്‍ വന്ന സിനിമയാണെങ്കിലും നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും നല്ലൊരു അനുഭവം ആയിരിക്കും ഈ ചിത്രം. കാണാന്‍ ശ്രമിക്കുക.

Wednesday, October 22, 2014

Unholy Women Movie Review

Unholy Women Movie Posterഅണ്‍ഹോളി വിമെന്‍ (Unholy Women aka Kowai Onna, 2006, Japanese)
ഒരു തണുത്ത രാത്രിയില്‍ റൂം അടച്ച് ഒറ്റക്കിരുന്ന് ഏഷ്യന്‍ ഹൊറര്‍ സിനിമ കാണുന്നത് ഒരു പ്രത്യേക സുഖമാണ്. ജാപ്പനീസ്, ചൈനീസ്‌, ഇന്തോനേഷ്യന്‍, കൊറിയന്‍ ഹൊറര്‍ ചിത്രങ്ങളോട് എന്നും ഒരു പ്രത്യേക അഭിനിവേശം ആയിരുന്നു. ഏഷ്യന്‍ ഹൊറര്‍ ഫാന്‍സ്‌ മിസ്‌ ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് അണ്‍ഹോളി വിമെന്‍. അര മണിക്കൂറോളം വരുന്ന മൂന്നുചിത്രങ്ങള്‍ ചേര്‍ന്ന ഒരു anthology ഫിലിം ആണിത്. മൂന്നും കിടു ആണ്.. പേടിയും ഒരു ക്രീപ്പി ഫീലിങ്ങും ഒക്കെ നന്നായി ഉണ്ടാക്കുന്ന പല ഐറ്റംസും ഉണ്ട് പടത്തില്‍. ഏഷ്യന്‍ ഹൊറര്‍ ഫാന്‍സിന് നല്ലൊരു ട്രീറ്റ് തന്നെയായിരിക്കും ഈ ചിത്രം.

Tuesday, October 21, 2014

Kill Buljo Movie Review

Kill Buljo Movie Posterകില്‍ ബുള്‍ജോ (Kill Buljo, 2007, Norwegian)
ടാരന്റിനോയുടെ കില്‍ ബില്ലിന്റെ ഒരു കിടിലന്‍ നോര്‍വീജിയന്‍ സ്പൂഫ് ആണ് കില്‍ ബുള്‍ജോ. പിന്നീട് ഡെഡ് സ്നോ എന്ന സ്ലാഷര്‍ കോമഡിയിലൂടെ പ്രശസ്തനായ സംവിധായകന്‍ ടോമി വിര്‍ക്കൊളയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. തന്റെ വിവാഹച്ഛടങ്ങില്‍ കയറിവന്ന് കൂട്ടക്കൊല നടത്തുന്ന ബുള്‍ജോയോടും കൂട്ടരോടും യോംപാ തോര്‍മാന്‍ എന്ന കഥാനായകന്‍ നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കില്‍ ബില്ലിലെ പല സീന്‍സിനെയും സൂപ്പര്‍ ആയി സ്പൂഫ് ചെയ്തിട്ടുണ്ട്, കൂടാതെ പല ഹോളിവുഡ് ക്ലീഷേകളെയും കണക്കിന് കളിയാക്കിയിട്ടുമുണ്ട്.. എന്തുകൊണ്ട് ബുള്‍ജോ ആ കൂട്ടക്കൊല നടത്തി എന്നതൊക്കെ മുട്ടന്‍ കോമഡിയാണ്. ധാരാളം adult comedy സീന്സും ഉണ്ട് ചിത്രത്തില്‍. ബിജിഎം, നടീനടന്മാരുടെ പ്രകടനങ്ങള്‍ എന്നിവയൊക്കെ ടോപ്‌ ക്ലാസ് ആയിരുന്നു. ഞാന്‍ ഇന്നേവരെ കണ്ട സ്പൂഫ് ചിത്രങ്ങളില്‍ ഏറ്റവും മുകളില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ സ്ഥാനം. സ്പൂഫ് പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും മിസ്‌ ചെയ്യാന്‍ പാടില്ലാത്ത ചിത്രം. കാണാന്‍ ശ്രമിക്കുക.

Tuesday, October 14, 2014

Ekkees Topon Ki Salaami Movie Review

Ekkees Topon Ki Salaami Movie Poster
ഇക്കീസ് തോപ്പോം കീ സലാമി (Ekkees Topon Ki Salaami, Hindi, 2014)
നമ്മുടെ രാജ്യത്തെ പ്രമുഖര്‍ അന്തരിക്കുമ്പോള്‍ അവരോടുള്ള ആദരസൂചകമായി അവരുടെ ശവസംസ്കാരത്തോടനുബന്ധിച്ചു നടത്തുന്ന ചടങ്ങാണ് 'ഇക്കീസ് തോപ്പോം കീ സലാമി' അഥവാ ഇരുപത്തൊന്ന് പീരങ്കി ഷോട്ടുകള്‍. ഈ ആദരവിന് ആരാണ് അര്‍ഹര്‍ എന്നൊരു ചോദ്യമാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ സിനിമ മുന്നോട്ടു വെക്കുന്നത്. ഒരു മുനിസിപ്പാലിറ്റി ജീവനക്കാരന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് അവസാനത്തെ ആഗ്രഹമായി തന്റെ ശവസംസ്കാരം ഇരുപത്തൊന്ന് പീരങ്കി ഷോട്ടുകളുടെ അകമ്പടിയോടെ ആകണം എന്ന് പറയുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും ചേര്‍ന്ന് അത് സാധ്യമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ നവാഗതസംവിധായകന്‍ രവീന്ദ്രഗൌതം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Phas Gaya Re Obama, Khosla Ka Khosla തുടങ്ങിയ രസകരമായ medium budget ചിത്രങ്ങളുടെ നിരയിലേക്ക് ചേര്‍ക്കാവുന്ന ഒരു രസമുള്ള സിനിമയാണ് ഇതും. ഒന്നാം പകുതിയില്‍ അവിടെയുമിവിടെയും ഇത്തിരി ഇഴച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും രണ്ടാം പകുതി കൂടുതല്‍ രസിപ്പിച്ചു. മുഖ്യകഥാപാത്രങ്ങളായി വേഷമിട്ട അനുപം ഖേര്‍, മനു ഋഷി, ദിവ്യേന്ദു ശര്‍മ, രാജേഷ്‌ ശര്‍മ, നേഹ ധൂപിയ, അദിതി ശര്‍മ, ഉത്തരാ ബോക്കര്‍ തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചത്. റാം-സമ്പത്തിന്റെ ഗാനങ്ങളും നന്നായിരുന്നു. ചില സ്ഥലങ്ങളില്‍ ചലച്ചിത്രപരമായ liberty എടുത്തിട്ടുണ്ടെങ്കില്‍പ്പോലും ഒരു പുതുമുഖം എന്ന നിലയില്‍ സംവിധായകന്‍ വളരെയേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പൊളിറ്റിക്കല്‍ സറ്റയറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഒരു തവണ കാണാം. തീയറ്ററില്‍ തന്നെ കാണണം എന്നൊന്നും ഞാന്‍ നിര്‍ബന്ധം പിടിക്കില്ല.. ടോറന്റില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കുക..