Saturday, January 31, 2015

When the Wind Blows Movie Review

When the Wind Blows Movie Posterവെന്‍ ദ വിന്‍ഡ് ബ്ലോസ് (When the Wind blows, 1986, English)
1982ല്‍ ഇതേപേരില്‍ ഇറങ്ങിയ റെയ്മണ്ട് ബ്രിഗ്സിന്റെ സചിത്രനോവലിനെ ആസ്പദമാക്കി ജിമ്മി മുരുക്കാമി സംവിധാനം ചെയ്ത കാര്‍ട്ടൂണ്‍ ചിത്രമാണ് വെന്‍ ദ വിന്‍ഡ് ബ്ലോസ്. മൂന്നാം ലോകമഹായുദ്ധം.. റഷ്യ യൂറോപ്പില്‍ ന്യൂക്ലിയര്‍ ബോംബ്‌ ഇടാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ഗ്രാമത്തില്‍ തങ്ങളുടെ വാര്‍ദ്ധക്യകാലം ചിലവഴിക്കുന്ന ദമ്പതികള്‍ ഗവണ്മെന്റ് നല്‍കിയ നിര്‍ദേശപത്രികകള്‍ക്ക് അനുസരിച്ച് ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും, പിന്നീട് നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് കഥ. മൂന്നുദിവസം നീണ്ടുനിന്നേയ്ക്കാവുന്ന യുദ്ധത്തില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ പത്രികയിലെ നിര്‍ദേശപ്രകാരം ഭക്ഷ്യവസ്തുക്കളും, basic needsനുള്ള സാധനങ്ങളും മറ്റും എടുത്തുകൊണ്ട് ഒരു മറയ്ക്കുള്ളില്‍ സമയം ചിലവഴിക്കുന്ന വൃദ്ധദമ്പതികള്‍ എന്തുവന്നാലും ഗവണ്മെന്റ് തങ്ങളെ രക്ഷിക്കും എന്ന കാര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. എന്നാല്‍ അവരുടെ വിശ്വാസത്തിന് എന്തെങ്കിലും വിലയുണ്ടോ? എതിര്‍രാജ്യവുമായി Mutual Assured Destruction എന്ന കരാറില്‍ ഒപ്പുവെച്ച ഗവണ്മെന്റ് ഇവരെ രക്ഷിക്കുമോ? മനസ്സില്‍ ഒരു വിങ്ങലോടുകൂടി മാത്രമേ ഈ ചിത്രം കാണാന്‍ സാധിക്കൂ. സാധാരണ മനുഷ്യര്‍, പലപല സ്വപ്നങ്ങളും, മോഹങ്ങളും, ഓര്‍മകളും എല്ലാമുള്ള മനുഷ്യര്‍.. യുദ്ധത്തിനുമുന്‍പില്‍ അവരെല്ലാം എത്ര നിസ്സഹായാരാണെന്ന ഭീകരമായ സത്യം ഏറെ വേദനിപ്പിക്കുന്നതാണ്. ചിത്രം കുറച്ചുകാണുമ്പോള്‍ത്തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്താണ് ഒടുവില്‍ സംഭവിക്കാന്‍ പോകുന്നതെന്ന്. എന്നിരുന്നാലും ഓരോ പ്രേക്ഷകനും അങ്ങനെ സംഭവിക്കരുതേ എന്ന് ആത്മാര്‍ഥമായി ഉള്ളില്‍ ആഗ്രഹിച്ചുപോകും. അത്രയ്ക്കേറെ മനസ്സില്‍ തട്ടുന്ന ഒരു അനുഭവമാണീ ചിത്രം.
യൂറോപ്യന്‍ ഗ്രാമത്തിന്റെ മനോഹാരിത എന്നതിലപ്പുറം യുദ്ധത്തിന്റെ കൊടും ഭീകരത വരച്ചുകാണിക്കാന്‍ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചിട്ടുണ്ട്. പല രംഗങ്ങളും അതിഗംഭീരമായിരുന്നു. ആകെ രണ്ടുകഥാപാത്രങ്ങളേ ചിത്രത്തില്‍ ഉടനീളം ഉള്ളുവെങ്കിലും അവരോടൊത്ത് അവരുടെ വീട്ടില്‍ ജീവിച്ച അനുഭവമായിരിക്കും ചിത്രം കണ്ടുകഴിയുമ്പോള്‍ നമുക്ക് ഉണ്ടാവുക. രണ്ടുപേര്‍ക്കും ശബ്ദങ്ങള്‍ നല്‍കിയ ജോണ്‍ മില്‍സും പെഗ്ഗി ആഷ്ക്രോട്ടും കഥാപാത്രങ്ങളുടെ വികാരങ്ങള്‍ മനോഹരമായി ശബ്ദത്തില്‍ പ്രതിഫലിപ്പിച്ചു. പശ്ചാത്തലസംഗീതം ചിത്രത്തിലുടനീളം മികച്ചുനിന്നു.
ലോകസിനിമയിലെ തന്നെ യുദ്ധക്കെടുതികളുടെ കഥകളില്‍ മുന്‍പന്തിയില്‍ നിര്‍ത്താവുന്ന ഒന്നാണീ ചിത്രം. എന്തായാലും ഒരു കോപ്പിലെ റൊമാന്റിക്‌ പടം (What If) കണ്ടതിന്റെ ക്ഷീണം ഈയൊരു സിനിമ കണ്ടതുകൊണ്ട് മാറിക്കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ... എല്ലാവരും ഈ കസറന്‍ പടം കാണാന്‍ ശ്രമിക്കുക.

Tuesday, January 27, 2015

The Angrez Movie Review

The Angrez Movie Poster
ദ അംഗ്രേസ് (The Angrez, 2005, Hyderabadi)
ആന്ധ്രയുടെ തലസ്ഥാനമാണ്‌ ഹൈദരാബാദ്. അവിടെയുള്ള ഒരു കൊച്ച് സമാന്തര ഫിലിം industry ആണ് ഹൈദരാബാദി ഫിലിംസ്. അവിടത്തെ ലോക്കല്‍ സ്ലാങ്ങില്‍ അവിടത്തെ ആളുകളെ ചുറ്റിപ്പറ്റിയുള്ള ചില കഥകളും മറ്റും കുറഞ്ഞ ബജറ്റില്‍ അവര്‍ സിനിമകളാക്കുന്നു. നമ്മുടെ മലപ്പുറം ഹോം സിനിമകള്‍ ഉണ്ടല്ലോ, അതെപോലത്തെ കുറച്ചുകൂടി വലിയ ഒരു സെറ്റപ്പ്.
ഇത്തരം സിനിമകളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും, ഒരുപക്ഷേ ഏറ്റവുമധികം ആസ്വാദ്യവുമായ ചിത്രമായിരിക്കും 2005ല്‍ പുറത്തിറങ്ങിയ ദ അംഗ്രേസ്. രണ്ട് NRI യുവാക്കള്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി ഹൈദരാബാദില്‍ വരുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. പാരലല്‍ ആയി നടക്കുന്ന ഒന്നുരണ്ട് ഉപകഥകളും, അവയെല്ലാം കൂട്ടിമുട്ടുന്നതും മറ്റും ചിത്രത്തില്‍ കാണാം. കലാപരമായും അഭിനയപരമായും +വലിയ മികവൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് രസകരമായ ഇത്തരമൊരു സിനിമ നിര്‍മ്മിച്ചത് അഭിനന്ദനീയമാണ്. ആദ്യം വെറും രണ്ട് തീയറ്ററുകളില്‍ റിലീസ് ആയ ചിത്രം പിന്നീട് കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച പ്രേക്ഷകാഭിപ്രായം നേടുകയും ചെയ്തു. പിന്നീട് യുട്യൂബിലൂടെ കൂടുതല്‍ ശ്രദ്ധ ചിത്രം പിടിച്ചുപറ്റിയതോടെ ഇതേ ഫോര്‍മാറ്റിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. ഈ ട്രെന്‍ഡ് ഇപ്പോഴും നിലനില്‍ക്കുന്നു.
അഭിനേതാക്കള്‍ പലരും semi-cult നിലവാരമുള്ള പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. ചിലരൊക്കെ തരക്കേടില്ലാത്ത രീതിയില്‍ സ്വന്തം വേഷം ചെയ്തു. ചില ഹാസ്യതാരങ്ങള്‍ നന്നായിരുന്നു. ചില കോമഡി രംഗങ്ങള്‍ ഒക്കെ ചിരിപ്പിച്ചു. സംവിധാനം, ക്യാമറ തുടങ്ങിയ സാങ്കേതികവശങ്ങള്‍ ഒന്നും മോശമായില്ല.
ഹൈദരാബാദി സിനിമകളെ ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുത്താന്‍ കാരണമായി എന്ന പ്രസക്തി ഈ ചിത്രത്തിനുണ്ട്. നാഗേഷ് കുക്കുനൂറിന്റെ ഹൈദരാബാദി ബ്ലൂസ് ഇതിനും മുന്‍പാണ് ഇറങ്ങിയതെങ്കിലും, സമൂഹത്തിന്റെ മേല്‍ത്തട്ടിലെ ഒരുവിഭാഗം ആളുകളുടെ കാര്യങ്ങളേ ആ ചിത്രത്തില്‍ കാണിച്ചിരുന്നുള്ളൂ. അവരുടെ industryയിലെ ഒരു landmark ചിത്രം എന്നൊക്കെ ദ അംഗ്രെസിനെ വിളിക്കാം. വെറുതെ ഇരിക്കുമ്പോള്‍ വേണമെങ്കില്‍ ഈ ചിത്രം കാണാം, അമിതപ്രതീക്ഷകള്‍ ഒന്നും വേണ്ട.
പി.എസ്.: പിന്നീട് ഉന്നൈപ്പോല്‍ ഒരുവനിലും കാണ്ഡഹാറിലും വന്ന് വെറുപ്പിച്ച ഗണേഷ് വെങ്കട്ടരാമന്റെ ആദ്യചിത്രമാണ് ഇത് (പോസ്റ്ററില്‍ വലതുഭാഗത്ത് നില്‍ക്കുന്ന ആള്‍). അദ്ദേഹം തന്റെ വേഷം മോശമാക്കാതെ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തു. 

Wednesday, January 14, 2015

I Movie Malayalam Review

I Tamil Movie Posterഐ (I, 2015, Tamil)
ബ്രഹ്മാണ്ഡസംവിധായകന്‍ ശങ്കറും ഇന്ത്യയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ വിക്രവും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. പ്രത്യേകിച്ച് ഈ കൂട്ടുകെട്ടിലെ അന്യന്‍ എന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തിയ ഒരു entertainer ആണെന്നതുകൊണ്ട്. പോരാത്തതിന് നാലോളം വര്‍ഷം നീണ്ടുനിന്ന ഐയുടെ production, എല്ലാവരെയും വിസ്മയിപ്പിച്ച വിക്രത്തിന്റെ രൂപഭാവങ്ങള്‍, എ ആര്‍ റഹ്മാന്റെ സംഗീതം ഇവയെല്ലാം ചേരുമ്പോള്‍ പ്രതീക്ഷ പിന്നെയും ഉയരുന്നു. ഈ പ്രതീക്ഷകള്‍ ഒന്നും തെറ്റിക്കാത്ത വിധത്തില്‍ ആണ് ശങ്കര്‍ ഐ ഒരുക്കിയിരിക്കുന്നത്. ഒരു commercial entertainerന് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത് വളരെ ശ്രദ്ധയോടെ ഒരുക്കിയ ചിത്രം സംവിധായകന്‍ ഉദ്ദേശിച്ച ലക്‌ഷ്യം കണ്ടു എന്നുതന്നെ വേണം പറയാന്‍. ഒരു നിമിഷം പോലും കാണികളെ ബോര്‍ അടിപ്പിക്കാതെ മൂന്നുമണിക്കൂറിലും മേലെയുള്ള ഒരു ചിത്രം നല്‍കാന്‍ കഴിഞ്ഞത് സംവിധായകന്റെയും അഭിനേതാക്കളുടെയും മറ്റ് സാങ്കേതികവിദഗ്ധരുടെയും കഴിവുതന്നെയാണ്. 
ലിംഗേശന്‍ എന്ന ചെന്നൈ സ്വദേശിയായ ബോഡി ബില്‍ഡര്‍, അയാള്‍ ജീവനെക്കാളേറെ ആരാധിക്കുന്ന മോഡല്‍ ദിയ. ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ടുമുട്ടുന്ന ഇവരുടെ ജീവിതത്തില്‍ നടക്കുന്ന തുടര്‍ന്നുള്ള സംഭവവികാസങ്ങളും, ഇവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ലിംഗേശന്റെ പ്രണയവും പ്രതികാരവും നിസ്സഹായതയും എല്ലാം നല്ലരീതിയില്‍ത്തന്നെ ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നുണ്ട്. കഥയെപ്പറ്റി കൂടുതല്‍ പറഞ്ഞ് സിനിമ കാണാത്തവരുടെ രസം കളയുന്നില്ല.
വിക്രം വളരെയേറെ കഷ്ടപ്പെടേണ്ടിവന്ന സിനിമയാണ് ഐ. തന്റെ ശരീരഭാരം 75 കിലോയില്‍ നിന്ന് 45 കിലോ ആക്കുക, well toned ആയ ശരീരം ഉണ്ടാക്കുക, കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഒരു പല്ല് എടുത്തുകളയുക (ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്ക് അറിയില്ല, എന്തായാലും സിനിമയില്‍ ഇത് കാണിക്കുന്നുണ്ട്) തുടങ്ങിയ കാര്യങ്ങള്‍ വിക്രത്തിന് ചെയ്യേണ്ടിവന്നു. ഈ പ്രയത്നങ്ങളെല്ലാം ഫലം കണ്ടു എന്നുതന്നെ വേണം പറയാന്‍, തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നായി ലിംഗേശനെ മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലിംഗേശന്റെ ഓരോ അവസ്ഥകളിലും ഉള്ള ഭാവങ്ങളും സംസാരരീതിയും മറ്റും വിക്രം മനോഹരമാക്കി. അദ്ദേഹത്തിന്‍റെ പ്രകടനം പ്രശംസ അര്‍ഹിക്കുന്നതും ആബാലവൃദ്ധം എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതുമാണ്.
അത്രയധികം അഭിനയമുഹൂര്‍ത്തങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ക്കൂടി ഏമി ജാക്സന്‍ തന്റെ വേഷം നന്നായി ചെയ്തു. പല ഡയലോഗുകള്‍ക്കും lip movement വികലമായിരുന്നെങ്കിലും അവരുടെ സൗന്ദര്യം കൊണ്ട് അതൊന്നും ഒരു പോരായ്മയായി തോന്നിപ്പിക്കാതെ അവര്‍ തന്റെ വേഷം മികവുറ്റതാക്കി. മറ്റുനടന്മാരില്‍ സന്താനം, രാംകുമാര്‍ ഗണേശന്‍ (പ്രഭുവിന്റെ ഏട്ടന്‍), ഉപന്‍ പട്ടേല്‍, ഓജസ് രജനി, പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. രാംകുമാര്‍ ഗണേശന്റെ കഥാപാത്രം ചിലപ്പോഴൊക്കെ വിജയ്‌ മല്യയെ ഓര്‍മപ്പെടുത്തി. ഉപന്‍ പട്ടേലിന്റെ ഡബ്ബിങ്ങ് വികലമായിരുന്നു പല സ്ഥലങ്ങളിലും.
മലയാളികള്‍ ഐക്കായി കാത്തിരിക്കുന്നത് മറ്റൊരുകാരണം കൊണ്ടുകൂടിയാണ്. ചിത്രത്തിന്‍റെ productionന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായ സുരേഷ് ഗോപിയുടെ വേഷം. ആദ്യടീസര്‍, ട്രെയിലര്‍ തുടങ്ങിയവയിലെ സുരേഷ് ഗോപിയുടെ അഭാവം മലയാളികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ നമ്മെ ഒട്ടും നിരാശപ്പെടുത്താതെ വളരെ നല്ലൊരു വേഷമാണ് സുരേഷ് ഗോപി ചെയ്തിരിക്കുന്നത്. വെറുമൊരു അതിഥിവേഷം എന്ന് പലരും പ്രചരിപ്പിച്ചെങ്കിലും അതില്‍നിന്ന് വിപരീതമായി ഒരു മുഴുനീളന്‍ വേഷം തന്നെയാണ് ശങ്കര്‍ സുരേഷ് ഗോപിക്കായി ഒരുക്കിയത്. ആ വേഷത്തെ വളരെയധികം മികവുറ്റതാക്കാനും അദ്ദേഹത്തിനു സാധിച്ചു. മാത്രവുമല്ല, വളരെയേറെ സുമുഖനും സുന്ദരനുമായിരുന്നു അദ്ദേഹം ചിത്രത്തില്‍. കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തെ ഇത്രയേറെ ഭംഗിയോടെ സ്ക്രീനില്‍ കാണാന്‍ സാധിച്ചത്.
മിഴിവുറ്റ ഗാനരംഗങ്ങളും തീപാറുന്ന സംഘട്ടനരംഗങ്ങളും ശങ്കര്‍ സിനിമകളുടെ പ്രത്യേകതയാണ്. എന്നാല്‍ 'ഐ'യില്‍ ഈ രണ്ടുകാര്യങ്ങളും ഒരു പരിധിവരെ നിരാശപ്പെടുത്തി എന്നുവേണം പറയാന്‍. പ്രത്യേകിച്ച് സംഘട്ടനരംഗങ്ങള്‍. പ്രേക്ഷകരെ അത്രയ്ക്കൊന്നും ത്രസിപ്പിക്കുന്ന ത്രില്ലിംഗ് സംഘട്ടനരംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല. ഒരു musical rooftop stunt വ്യത്യസ്തമായിരുന്നു. ഗാനരംഗങ്ങളില്‍ 'പൂക്കളേ..' എന്ന ഗാനം അതീവമനോഹരമായി. എന്നോട് നീ ഇരുന്താല്‍, ഐല ഐല എന്നീ ഗാനരംഗങ്ങളും നന്നായി. മറ്റുഗാനരംഗങ്ങള്‍ ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂ എന്നുവേണം പറയാന്‍. 
ശങ്കറിന്റെ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹം ഈ ചിത്രത്തിലും ആവര്‍ത്തിച്ചു. തന്റെതന്നെ മറ്റുചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹികപ്രതിബദ്ധത ഇത്തിരി കുറവായ, എന്നാല്‍ വ്യത്യസ്തമായ ഒരു കഥയാണ് ഇത്തവണ അദ്ദേഹം തെരഞ്ഞെടുത്തത്. ഗാനരംഗങ്ങള്‍ കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ച് ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പിന്നെ ഫ്ലാഷ്ബാക്കില്‍ നിന്ന് presentലേക്കും, തിരിച്ചും ഉള്ള transition ഈ ചിത്രത്തില്‍ അദ്ദേഹം വ്യത്യസ്തമാക്കി. മറ്റൊരു കാര്യം, വളരെ ഉചിതമായ ഒരു പേരാണ് അദ്ദേഹം ചിത്രത്തിനായി തെരഞ്ഞെടുത്തത്. അതിനെപ്പറ്റി കൂടുതല്‍ പറയുന്നില്ല, ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കും മനസ്സിലായിക്കോളും. പി.സി ശ്രീരാമിന്റെ ഛായാഗ്രഹണവും എ. ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്‍റെ മൂഡിനോട്‌ യോജിച്ചുനിന്നു.
ചികഞ്ഞുനോക്കിയാല്‍ logically ചില കല്ലുകടികള്‍ ഉണ്ടാവുമെങ്കിലും ഒരു entertaining സിനിമ എന്ന നിലയില്‍ പരിപൂര്‍ണ്ണവിജയം തന്നെയാണ് ഐ. കഥാപാത്രങ്ങളുടെ കയ്പ്പേറിയ ജീവിതങ്ങളിലെ തിക്താനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ ഒന്നും പ്രതീക്ഷിക്കാതെ, രസിപ്പിക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ചുപോയാല്‍ ആ പ്രതീക്ഷ തെറ്റിക്കാത്ത ഒരു നല്ല ചിത്രം. എല്ലാവരും തീയറ്ററില്‍നിന്നുതന്നെ കാണാന്‍ ശ്രമിക്കുക. 

Tuesday, January 13, 2015

I 2015 Tamil Movie Review - Thumbs up for this one!

When the ace director Shankar joins hands with one of the finest actors of India, Chiyaan Vikram, the expectations are sky high. Especially when the combo's last outing was Anniyan, a nationwide blockbuster. Moreover the factors such as the production that lasted for almost four years, the amazing makeovers of Vikram, music by academy award winner AR Rahman etc have made the movie lovers wait desperately for this movie. However, Shankar has kept in mind that the expectations are high and has succeeded in delivering a quality entertainer in the form of I. The cast and crew deserve special applause for making a 3+ hour long movie, which never tests the patience of the audience.
Lingeshan, an aspiring bodybuilder meets the girl of his fantasies, Diya. Diya is a supermodel. They meet, and the incidents that follow are shown in the movie. The love, revenge and the helplessness of Lingeshan are portrayed well on screen. I am not getting deep into the story as that could spoil the fun. 
Vikram has put a lot of effort for this movie. His transition from a bulky 75Kg to a mere 45Kg guy, his alleged removal of a tooth, his well built abs, all these efforts were fruitful, as Lingeshan is one of the finest characters Vikram has portrayed. Audience will love him on screen.
Amy Jackson has done a good job. Eventhough her dubbing was not in sync with the lip movements occationally, her beauty drags the viewers' attention from all these negatives. Other actors such as Ramkumar Ganesan, Upen Patel, Santhanam, Powerstar Srinivasan and Ojas Rajani have performed reasonably well. Another outstanding performance was from the veteran actor Suresh Gopi. He rocked the show with his stellar acting.
Beautiful songs and high octane stunt seuences are peculiarity of Shankar's films. However, they were a bit of disappointment this time. Especially the action sequences which lacked thrill to an extent. The visualisation of 'Pookkale Satru Oviyedungal' was lovely, and that of 'Aila Aila' and 'Ennodu Nee Irundhaal' were good. The other songs were just okay on screen.
There is nothing more to say about the skills of the ace director Shankar. This time he has done a good job with a different and not-so socially relevant story, in contrast with most of his previous works. He has tried to include the song sequences with the flow of the narrative, and the transition from flashback to present and vice versa was interesting. 'I', the title he selected for the movie is so apt, which one will understand while watching the film. Cinematography by PC Sreeram and Music& Background score by AR Rahman are in sync with the flow of the movie.
If you dig deep, you may find small loopholes and logical errors in the movie. But afterall its a movie! It has served its purpose of entertaining people. Go watch this techincally brilliant film in a theatre near you! Thumbs up for this one!

Saturday, January 10, 2015

Laggies Movie Review

Laggies Movie Posterലാഗീസ് (Laggies aka Say When, 2014, English)
ലിന്‍ ഷെല്‍ട്ടന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലാഗീസ്. Keira Knightley, Chloë Grace Moretz, Sam Rockwell തുടങ്ങിയവര്‍ ആണ് ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 
തന്റെ ജീവിതത്തിന് ഒരു ലക്ഷ്യവും കാണാന്‍ കഴിയാതെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയിപ്പോകുന്ന ഒരു യുവതി.. സുഹൃത്തുക്കളും ബോയ്‌ഫ്രണ്ടും എല്ലാം ഉണ്ടെങ്കിലും ജീവിതത്തില്‍ എന്തോ ശരിയല്ല എന്ന തോന്നല്‍ അവരെ അലട്ടുന്നു. അതിനിടയില്‍ വളരെ യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഒരു കൂട്ടം teenagersനെ അവര്‍ സഹായിക്കുകയും, വൈകാതെതന്നെ അവരുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുമായി സുഹൃത്ത്ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. അതിനുശേഷം നടക്കുന്ന സംഭവങ്ങളും മറ്റുമാണ് ഈ ചിത്രത്തില്‍ സംവിധായിക പറയുന്നത്. ഒരു സാധാരണ drama film എന്നതിലുപരി പ്രത്യേകിച്ച് ഒന്നും മേന്മയായി പറയാന്‍ ഈ സിനിമയില്‍ ഇല്ല. അവിടെയും ഇവിടെയുമായി കുറച്ച് ചിരിക്കാനും മറ്റും ഉണ്ട്. എന്നിരുന്നാലും പ്രധാനനടീനടന്മാര്‍ എല്ലാം നല്ല പ്രകടനം കാഴ്ചവെച്ചു. വേറെ പണി ഒന്നുമില്ലെങ്കില്‍ വെറുതെ കാണാവുന്ന ഒരു സാധാരണ സിനിമ. പലപ്പോഴും ചില സ്പാര്‍ക്ക്സ് തരുന്നുണ്ടെങ്കിലും overall ഒരു average ആയ ചിത്രം മാത്രമാണ് ഇത്. കണ്ടുനോക്കൂ, ചിലപ്പോള്‍ ഇഷ്ടപ്പെടും. 

Friday, January 9, 2015

Bhooter Bhabishyat Movie Review

Bhooter Bhabishyat Movie Posterഭൂതര്‍ ഭബിഷ്യത്ത് (Bhooter Bhabishyat, 2012, Bengali)
തന്റെ പുതിയ സിനിമയ്ക്കുവേണ്ടി ലൊക്കേഷന്‍ കാണാനായി ഒരു പഴയ കൊട്ടാരത്തില്‍ വന്ന സിനിമാസംവിധായകനോട് ഒരാള്‍ ഒരു കഥ പറയുന്നു.. ബംഗാളിലെ നഗരവല്‍ക്കരണം മൂലം താമസിക്കാന്‍ വീടില്ലാതെയായ ഒരുപറ്റം പ്രേതാത്മാക്കളുടെ കഥ.. ഹാസ്യവും, പ്രണയവും, ദുഃഖവും, എല്ലാമുള്ള ഒരു പ്രേതകഥ.. അതാണ്‌ അനിക്ക് ദത്ത സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം.. 
കഹാനി എന്ന ഹിന്ദി ചിത്രത്തിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധേയനായ പരംബ്രത ചാറ്റര്‍ജി അവതരിപ്പിക്കുന്ന സംവിധായകനിലൂടെ മുന്നോട്ടുപോകുന്ന ചിത്രം പ്രേക്ഷകരെ വളരെയേറെ രസിപ്പിക്കുന്ന ഒന്നാണ്. രണ്ടുമണിക്കൂറില്‍ ഒരിക്കല്‍പ്പോലും ബോര്‍ അടിപ്പിക്കാതെ ആസ്വാദ്യകരമായി ചിത്രം മുന്നോട്ടുകൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി മായാതെനിര്‍ത്തുവാന്‍ ഈ ചിത്രത്തിന് സാധിച്ചു എന്നാണ് എന്റെ വിശ്വാസം.. പ്രേതങ്ങളോടുള്ള മനോഭാവം മാറ്റുന്നരീതിയില്‍ ഉള്ള പല ചിത്രങ്ങളും വന്നിട്ടുണ്ട്, ഏറ്റവും പുതിയ ഉദാഹരണം പിശാച് തന്നെ.. പക്ഷേ ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാല്‍ ഒരിക്കല്‍പ്പോലും പ്രേക്ഷകരെ ഞെട്ടിക്കാനോ പേടിപ്പിക്കാനോ ഉള്ള ഒരു ശ്രമവും ചിത്രത്തില്‍ നടക്കുന്നില്ല. പിന്നെ മറ്റുസമാനചിത്രങ്ങളില്‍ കാണാത്ത പല തരം fun elementsഉം ഇതില്‍ കാണാന്‍ സാധിക്കും. സമാനജോനരില്‍ ഉള്ള മറ്റുചിത്രങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇത്തരം കാര്യങ്ങളാണ്. ഇഷ്ടപ്പെടും, കാണാന്‍ ശ്രമിക്കുക. ഇതിന്റെ ഹിന്ദി വേര്‍ഷനും ഇറങ്ങിയിരുന്നു.. അതിന് അത്ര നല്ല റിവ്യൂസ് അല്ല കണ്ടത്...

Long Dream Movie Review

Long Dream Movie Posterലോങ്ങ്‌ ഡ്രീം (Long Dream aka Nagai Yume, 2000, Japanese)
ജുന്‍ജി ഇറ്റോയുടെ ഒരു മാങ്കയെ ആസ്പദമാക്കി പിന്നീട് ഉസുമാക്കിയിലൂടെ പ്രശസ്തനായ സംവിധായകന്‍ ഹിഗുച്ചിന്‍സ്കി സംവിധാനം ചെയ്ത ടിവി മൂവി ആണ് ലോങ്ങ്‌ ഡ്രീം.
ഒരു സാധാരണയുവാവ്, കുറച്ചുനാളുകളായി വളരെ ക്ലേശകരമായ ഒരു അവസ്ഥയില്‍പ്പെട്ടിരിക്കുകയാണ് അയാള്‍. ദൈര്‍ഘ്യമേറിയ സ്വപ്‌നങ്ങള്‍ കാണുന്നു എന്നതാണ് അയാളുടെ പ്രശ്നം. ഒന്നോ രണ്ടോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്വപ്നങ്ങളില്‍ തുടങ്ങി ഒടുവില്‍ നൂറ്റാണ്ടുകളോളം നീളുന്ന സ്വപ്‌നങ്ങള്‍ കാണുന്ന അയാള്‍ വളരെ കഷ്ടമേറിയ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്. ഉണര്‍ന്നുകഴിയുമ്പോള്‍ തലേദിവസത്തെ സംഭവങ്ങള്‍ അയാള്‍ക്ക് വളരെക്കാലം മുന്‍പ് നടന്നതുപോലെയേ അനുഭവപ്പെടൂ, അതിനാല്‍ത്തന്നെ അയാളുടെ സാമൂഹികജീവിതം താറുമാറായിരിക്കുന്നു. ഈയവസ്ഥയില്‍ ഒരു മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കാണാന്‍ എത്തിയ ഇയാളെ ഡോക്ടര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുകയും നിത്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്യുന്നു. ഈ പരിശോധനയ്ക്കിടയില്‍ ചില വിചിത്രമായ കാര്യങ്ങള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു, തുടര്‍ന്ന്‍ പല നാടകീയമുഹൂര്‍ത്തങ്ങളും ആ ഹോസ്പിറ്റലില്‍ അരങ്ങേറുന്നു.. ഇതൊക്കെയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
വളരെ ചെറിയ ബജറ്റില്‍ അഞ്ചാറ് നടീനടന്മാരെ മാത്രം വെച്ച് ബോറടിപ്പിക്കാത്ത ഒരു ത്രില്ലര്‍ ഒരുക്കിയ സംവിധായകന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു മണിക്കൂറിലും താഴെയേ ഈ ചിത്രം ഉള്ളൂ. ആവശ്യമില്ലാത്ത രംഗങ്ങള്‍ ഒന്നുംതന്നെ കുത്തിത്തിരുകാതെ വളരെ ക്രിസ്പ് ആയാണ് സിനിമ മുന്നോട്ടുപോകുന്നത്. പ്രേക്ഷകരെ അസ്വസ്ഥരാക്കിക്കൊണ്ട്, ഒടുവില്‍ ഒരു creepy ending ആണ് ചിത്രത്തിന്റെത്. ഇത്തരം വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.

Monday, January 5, 2015

Yeh Hai Bakrapur Movie Review

Yeh Hai Bakrapur Movie Posterയേ ഹേ ബക്രാപുര്‍ (Yeh Hai Bakrapur, 2014, Hindi)
കുട്ടി, കനവ് മെയ്പ്പട വേണ്ടും, ഓം ഒബാമ എന്നീ തമിഴ് ചിത്രങ്ങള്‍ക്കുശേഷം ജാനകി വിശ്വനാഥന്‍ ഒരുക്കിയ ഹിന്ദി ചിത്രമാണ് യേ ഹേ ബക്രാപുര്‍. റിലീസിനുമുന്‍പ് പല വിവാദങ്ങളിലും പെട്ട ചിത്രം ഒരു ബോക്സ്ഓഫീസ് പരാജയമായിരുന്നു. ഷാരൂഖ് എന്നുപേരുള്ള ഒരു ആട് ചിത്രത്തിലെ പ്രഥാനകഥാപാത്രങ്ങളില്‍ ഒന്നാണ് എന്ന വിവരം ട്രെയിലറില്‍ നിന്ന് മനസ്സിലാക്കിയ SRK ഫാന്‍സ്‌ സംവിധായികയെ പൊങ്കാലയിട്ടു.
വിവാദങ്ങള്‍ എന്തുതന്നെയാലും, നല്ലൊരു satire ചിത്രമാണ് യേ ഹേ ബക്രാപുര്‍. ഒരു സാങ്കല്പ്പിക ഗ്രാമത്തിലെ ശരാശരിയിലും താഴെ നില്‍ക്കുന്ന ഒരു മുസ്ലിം കുടുംബത്തിലെ ഒരു കുട്ടിയും അവര്‍ വളര്‍ത്തുന്ന ഷാരൂഖ്‌ എന്ന ആടും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലൂടെ നമ്മുടെ ജനതയുടെ അമിതമായ വിശ്വാസത്തിന്റെയും ആരാധനയുടെയും കഥപറയുകയാണ്‌ ഈ ചിത്രം. ഒരു പ്രത്യേകസാഹചര്യത്തില്‍ ഉണ്ടാക്കപ്പെട്ട ഒരു കള്ളം പിന്നീട് തിരുത്താവുന്നതിലും അപ്പുറത്തേയ്ക്ക് പോവുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം. നല്ല രസകരവും ആസ്വാദ്യകരവുമായ ഒരു ചിത്രമാണ് സംവിധായിക പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നര്‍മത്തോടൊപ്പം സാമൂഹികവിമര്‍ശനവും കൂടിച്ചേര്‍ന്ന സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സിനിമയെ മികവുറ്റതാക്കുന്നു. എല്ലാ നടീനടന്മാരും നല്ല പ്രകടനം കാഴ്ചവെച്ചു. എന്നിരുന്നാലും അവിടെയും ഇവിടെയുമായി വരുന്ന ഷാരൂഖ്‌ ഖാന്‍ references ആവശ്യമുണ്ടായിരുന്നോ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും. ഒരുപക്ഷേ ആ വിവാദം മൂലമെങ്കിലും നാലാള്‍ കാണട്ടെ എന്ന് കരുതിയിട്ടാവും. എന്തായാലും, ബോളിവുഡ് മുഴുവന്‍ തല്ലിപ്പൊളി ആണ് എന്ന് പറയുന്നവര്‍ ഇടയ്ക്കൊക്കെ വരുന്ന ഇത്തരം കൊച്ചുചിത്രങ്ങള്‍ കാണാന്‍ സമയം ചെലവഴിച്ചാല്‍ ആ അഭിപ്രായം കുറച്ചെങ്കിലും മാറും എന്ന് തോന്നുന്നു. എല്ലാവരും ഈ ചിത്രം കാണാന്‍ ശ്രമിക്കുക.