Wednesday, November 19, 2014

Freaky Chakra Movie Review

Freaky Chakra Movie Poster
ഫ്രീക്കി ചക്ര (Freaky Chakra, Hinglish, 2003)
വികെ പ്രകാശിന്റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നാണ് ഫ്രീക്കി ചക്ര. പുനരധിവാസത്തിന് ശേഷം ചെയ്തതാണെന്ന് തോന്നുന്നു. ഇതിന്റെ ഡൌണ്‍ലോഡ് ലിങ്കോ ഡിവിഡിയോ കിട്ടാന്‍ കുറേ ശ്രമിച്ചിരുന്നു. ഒടുവില്‍ ഒരു 4 ഇന്‍ 1 ഡിവിഡിയില്‍ മറ്റുമൂന്ന് ഹിംഗ്ലിഷ് ചിത്രങ്ങള്‍ക്കൊപ്പം ഇത് കിട്ടി. വലിയ ഗുണമില്ലാത്ത പ്രിന്റ്‌ ആണെങ്കില്‍പ്പോലും കണ്ടു.
ബാംഗ്ലൂരിലെ ഒരു അപ്പാര്‍ട്ട്മെന്റിലെ കുറച്ചുപേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രം plotwise നത്തോലി ഒരു ചെറിയ മീനല്ല എന്ന വികെപി ചിത്രവുമായി സാമ്യം പുലര്‍ത്തുന്നുണ്ട്. രണ്‍വീര്‍ ഷോരെ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ ഭാവനയിലെ കഥാപാത്രങ്ങള്‍ ആണ് സിനിമയിലുള്ള മറ്റെല്ലാവരും.
വളരെ പരീക്ഷണപരമായാണ്‌ ചിത്രം ചെയ്തിരിക്കുന്നത്. അധികമൊന്നും പരിചിതമല്ലാത്ത ഒരു narrative ശൈലിയും മറ്റും.. വിധവയായ ഒരു എക്സ്-ഡോക്ടറുടെ ജീവിതവും അതിലേക്ക് കടന്നുവരുന്ന ഒരു പേയിംഗ് ഗസ്റ്റും പിന്നീട് നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് ചിത്രം. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദീപ്തി നവാല്‍, സച്ചിന്‍ ഖേദെകര്‍, സുനില്‍ റാവു, രണ്‍വീര്‍ ഷോരെ തുടങ്ങിയവര്‍ അവരവരുടെ വേഷങ്ങള്‍ മോശമാക്കാതെ ചെയ്തു. ഔസേപ്പച്ചന്റെ സംഗീതവും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. ഗോപിസുന്ദര്‍, ഫ്രാങ്കോ തുടങ്ങിയവര്‍ ഔസേപ്പച്ചന്റെ ടീമില്‍ ഉണ്ടായിരുന്നു അപ്പോള്‍. ക്യാമറാവര്‍ക്ക് ഒക്കെ ആ കാലത്ത് ഇറങ്ങിയിരുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രങ്ങളിലെ പോലെത്തന്നെ ആയിരുന്നു.
ഈ ചിത്രം അത്ര നല്ലതാണെന്നൊന്നും എനിക്ക് അഭിപ്രായമില്ല, പക്ഷേ വ്യത്യസ്തമായ ഒരു ശ്രമം ആയിരുന്നു ഇത്. വെറുതെ ഒന്ന് കാണാം.

No comments:

Post a Comment